അമ്മയെ പോൽ പരിപാവനമാം ഭൂമിയിൽ
ആരോരുമറിയാതെ വന്നു
നാടിനെ നടുക്കി നാട്ടാർ വിരണ്ടു
നാമജപ സത്രങ്ങൾ ഇല്ലാതെയായി
ലോകമാകുന്നൊരാ പൊൻവെളിച്ചത്തെ
അണയ്ക്കുവാൻ വന്നൊരാ രാക്ഷസനോ
ലോകരാജ്യങ്ങൾ നടുങ്ങുന്നൊരാ വിപത്തോ
എങ്കിലും തോൽക്കില്ല മാനവ ജനത
അതിജീവിക്കും ഞങ്ങളീ കൊറോണയെ
കല്ലെടുക്കുന്നൊരാ തുമ്പിയെപ്പോലെ നാം
കഷ്ടപ്പെടുന്നൊരാ നേരത്തിലും
ആശ്വാസ മൊഴികളും ആനന്ദവും
പങ്കുവച്ചുകൊണ്ട് ജീവിച്ചിടാം
ഒരുമായാൽ കൈ കോർത്തു ഏതിടത്തലും
ഭൂമിയാം അമ്മയെ ഉയർത്തിടും നാം
കൈ കോർത്തു കൺതുടച്ച ഒരുമയാൽ
പോയിടാം മുന്നേറിടാം
അഭിരാമി അനിൽകുമാർ
ലിറ്റിൽ കൈറ്റ്സ് അംഗ
ആലുവ
എറണാകുളം