ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എന്റെ കാത്തിരിപ്പ്
കൊറോണക്കാലത്തെ എന്റെ കാത്തിരിപ്പ്
എന്റെ പരീക്ഷാക്കാലത്തായിരുന്നു കൊറോണ എന്ന വൈറസിനെക്കുറിച്ച് അറിയുന്നത്. അപ്പോൾ രണ്ട് പരീക്ഷ കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് പരീക്ഷയ്‍ക്കായി കാത്തിരിക്കുന്ന സമയത്തായിരുന്നു കൊറോണ വൈറസ് കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്ങനെ ഞാൻ വീട്ടിലിരിക്കാൻ തുടങ്ങി. എന്റെ ടീച്ചറെയും കൂട്ടുകാരെയും കാണാൻ ഒരുപാട് കൊതിച്ചു പോകുന്നു. ഞാൻ എന്റെ സഹോദരികളുടെ കൂടെ കളിക്കും, പഠിക്കും. അങ്ങനെ വിഷു ആയി. കൊറോണ വൈറസു കാരണം ലോക്ക് ഡൗൺ ആയിരുന്നു. വിഷുവിന് അമ്പലത്തിൽ പോകാൻ പറ്റിയില്ല. വീട്ടിൽ ഒരു കൊച്ചു സദ്യ കഴിച്ചു. കൊറോണയെ നേരിടാൻ സോപ്പ് ഉപയോഗിച്ച് ഇടയ്‌ക്കിടെ ഞാൻ കൈ കഴുകും. ഇനി എന്ന് സ്കൂൾ തുറക്കും എന്ന കാത്തിരിപ്പിലാണ് ഞാൻ.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |