ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
പെട്ടെന്നാണ് അവധി പ്രഖ്യാപിച്ചത്. കൂട്ടുകാരുമായി കളിച്ച് ചിരിച്ച് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്ന എനിക്ക് വല്ലാത്ത സങ്കടമായി. ഇനി ആരേയും കാണാനാകില്ലല്ലോ എന്ന് ചിന്തിച്ചു. നാടാകെ കൊറോണ പടരുകയാണ്. ഞാൻ വീട്ടിനുള്ളിൽ അടച്ചു പൂട്ടിയിരുന്നു. കളിയില്ലാത്ത അവധിക്കാലം ഒരു രസവുമില്ല. ടിവിയും ഫോണും മാത്രം. കൂട്ടുകാർ ഇടയ്ക്ക് വിളിക്കും. പിന്നെ ടീച്ചറിന്റെ കത്തും മാത്രം. മാസം ഒന്നു കഴിഞ്ഞു. കൊറോണയുടെ പേടി കുറഞ്ഞു. പക്ഷേ മാസ്കും സോപ്പും എന്റെ കൂട്ടുകാരായി. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു. കൃഷി, പാചകം ഒക്കെ പഠിച്ചു. ഒരു വിധത്തിൽ കൊറോണ ഒരു അസുഖമാണ്. ജീവിതത്തില ചില നന്മകളും പ്രയാസങ്ങളും തിരിച്ചറിയാൻ കഴിഞ്ഞു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |