ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
കൂട്ടുകാരെ ഞാൻ അപ്പു. ഈ കോവിഡ് 19 എന്ന മഹാമാരി എന്നു വിളിക്കുന്ന ഈ ദിനങ്ങളെ ഞാൻ എന്റെ ജീവിതത്തിൽ എങ്ങനെയാണ് ഓർക്കുക എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ ഞാൻ തന്നെ പറയാം.... എന്റെ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. പാതിരാത്രിയിൽ കള്ള് കുടിച്ച് ബോധമില്ലാതെ വീട്ടിൽ വരുന്ന അച്ഛൻ. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ കണ്ണുനീർതോരാതെ അമ്മ. അവരുടെ ഇടയിൽ ഞങ്ങൾ രണ്ട് കുട്ടികൾ. പലരാത്രികളിലും അടിയും വഴക്കും ആയിരിക്കും. എങ്കിലും പിറ്റേന്ന് അമ്മ ഞങ്ങളോട് വളരെ സന്തോഷത്തോടെ ആയിരിക്കും പെരുമാറുന്നത്. ഇപ്പോൾ ഈ ലോക്ക്ഡൗൺ തുടക്കം മുതൽ എന്റെ വീട്ടിൽ കളിയും ചിരിയും നിറഞ്ഞു, കാരണം എല്ലാ മദ്യഷാപ്പുകളും പൂട്ടി. ആളുകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന നിയമം വന്നത് ഞങ്ങളെ പോലുള്ളവർക്ക് ഒരു അനുഗ്രഹമാണ്. അപ്പോൾ ഈ കൊറോണ കൊണ്ട് ഒരുപാട് ഉപകാരങ്ങളും ഉണ്ട്. ഈ കോവിഡ് 19 എന്ന മഹാമാരി പെയ്തൊഴിഞ്ഞാലും എല്ലാം പഴയ പോലെ ആയാലും മദ്യഷാപ്പുകൾ തുറക്കരുതേ. ഇനിയും ഞങ്ങളെ പോലുള്ളവരുടെ ജീവനും ജീവിതവും തകർക്കരുതേ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കഥ |