അമ്മതൻ കുഞ്ഞിന്റെ കുണ്ടല-
നാദത്തിൽ ശലഭമുണർന്നു .
പൂന്തേൻ നുകർന്നു.
കുഞ്ഞിക്കാൽ തന്നിലെ പാദസ്വര ത്തിന്റെ-
നാദത്താൽ വീടിൻ തുയിലുണർന്നു. വൃക്ഷലതാദികളാടിക്കളിച്ചു.
പൂക്കൾ ചിരിച്ചു... പൂങ്കാറ്റടിച്ചു..
കുഞ്ഞിന്റെ പുഞ്ചിരിപ്പാൽക്കുടം
ധാരയായി സൂര്യനെ നോക്കിയോ
പുഞ്ചിരിച്ചു?
കുഞ്ഞിക്കൈവളയോ പുഞ്ചിരിച്ചു.
കുഞ്ഞിന്നരയിലെ പൊന്നരഞ്ഞാണം താളത്തിലാടിക്കളിക്കുകയല്ലോ..
അമ്മതൻ വാത്സല്യ പുത്രി തന്നിൽ
പുഞ്ചിരി തഞ്ചുന്ന കൊഞ്ചലോടെ
അമ്മയോ വാരിപ്പുണർന്ന് വളെ
സ്നേഹത്തിൻ വാത്സല്യപാത്രമാക്കി.