വിദ്യയാൽ സമ്പന്നരായ മർത്ത്യരെപ്പോലും
വിറപ്പിച്ചിടും കൊടുംഭീകരനാം കൃമികീടം
അങ്ങ് ചൈനയിൽ ജന്മമെടുത്തതിനാൽ
മതരാഷ്ട്രങ്ങൾക്ക് അടിമയായ ജനം
ജീവനുവേണ്ടി ഓടുകയായി.
ജീവരക്ഷക്കായി നാം വീട്ടിലിക്കുമ്പോഴും
ജീവനെകാക്കാനായി ഓടുകയാണു ചില മഹാന്മാക്കൾ
നമ്മെ വീട്ടിലിരുത്തുമ്പോഴും നമ്മുടെ ജീവനെ
കാക്കാനാണെന്നു വിസ്മരിക്കുന്നു ചിലർ.
ചെറിയ ശിക്ഷകളോടെ നമ്മെ ഓർമ്മപ്പെടുത്തുന്ന
ഗുരുവായി കാണൂ പൊലീസുകാരെ.
ഓർക്കണം അവർ അവരെ പോലും സംരക്ഷിക്കുന്നില്ല.
മരണത്തോട് മല്ലിടുന്നവർക്കായി ദൈവം അയക്കുന്ന ദൂതരായി പ്രവർത്തിക്കുന്നു ചിലർ.
ഡോക്ടറും നഴ്സും ആരോഗ്യപ്രവർത്തകരും.
ജീവൻ തരുന്നത് ദൈവമെങ്കിൽ കാത്തുസൂക്ഷിക്കുന്നത് ഇവരാകുന്നുവല്ലോ.
ചിലർ സ്വയം ഒഴിവായി സമൂഹത്തെ രക്ഷിക്കുന്നു.
ചിലർ നന്മകാട്ടി വലിയവരാകുന്നു.
നന്ദി മഹാന്മാക്കളെ നന്ദി ഹൃദയത്തിൽ നിന്നും....