ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ചൈനയിലെ വുഹാനിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച മഹാരോഗമാണ് കൊറോണ. സമ്പന്ന രാജ്യമായ ഇറ്റലിയേയും അമേരിക്കയേയും നിമിഷനേരം കൊണ്ട് കാർന്നു തിന്നാൻ ഈ രോഗത്തിന് കഴിഞ്ഞു. ഇന്ന് നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവൻ ഉള്ള ജനങ്ങൾ ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ വരെ തുടങ്ങി. അമേരിക്കയിലും ഇറ്റലിയിലും ഒരുപാട് ജനങ്ങൾ ഈ രോഗത്തിന് ഇരയായി. നമ്മുടെ രാജ്യം ലോക്ഡൗൺ തുടങ്ങിയതു കൊണ്ടു ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. കൊറോണക്ക് ഇതുവരെ മരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല. 2020ലെ ഒരു ഭീകരമായ അവസ്ഥയാണ് ഇത്. ജനങ്ങൾ എല്ലാം വളരെ ഭയാനകമായ അവസ്ഥയിലാണ് കഴിയുന്നത്. കൂട്ടം കൂടാതെ ഒറ്റപ്പെട്ടുകഴിയുന്ന ഒരു അവസ്ഥയാണ് ഇത്. 10 വയസിന് താഴെയും 60 വയസിന് മുകളിലുള്ളവരിലുമാണ് ഈ രോഗം പെട്ടന്ന് ഉണ്ടാകുന്നത്. ജനങ്ങൾ ഇതുകാരണം മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഗൾഫ് നാടുകളിൽ പോലും ലോക്ഡൗണിൽകഴിയുകയാണ് എല്ലാവരും. ഗൾഫിൽ നിന്നും മറ്റു പല സ്ഥലത്തു നിന്ന് വരുന്നവരും 14ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയണം എന്നാണു നിർദ്ദേശം. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികളും എടുക്കുന്നുണ്ട്. സത്യവാങ് മൂലം എഴുതി തയ്പുയാറാക്കിയെങ്കിലേ അത്യാവശ്യ കാര്യങ്ങൾക്കു ഒരാൾക്ക് പുറത്തേക്ക് പോകാൻ സാധിക്കുകയുള്ളൂ, അതാണ് നിയമം. പ്രളയം വന്നതിനേക്കാൾ ഭീകരമായ ഒരു അവസ്ഥയാണ് ഇന്നു ലോകം നേരിടുന്നത്. ട്രെയിനുകളും ബസ്സുകളും വിമാനത്താവളങ്ങളും എല്ലാം അടച്ചിട്ടാണ് ലോക്ക്ഡൗൺ നടത്തുന്നത്. പ്രാർത്ഥനാലയങ്ങൾ പോലും തുറക്കുന്നില്ല. . ഇതിനെ നമുക്ക് പൂർണ്ണമായും അവസാനിപ്പിക്കണം കൈകൾ എപ്പോഴും വൃത്തിയായി കഴുകണം ഈ മഹാമാരി ഭൂമിയിൽ നിന്നും ഇല്ലാതാകാൻ നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |