ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്

(ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടക്കാട് എന്ന സ്ഥലത്തുള്ള ഉള്ള മികച്ച ഒരു സർക്കാർ വിദ്യാലയം

ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്
വിലാസം
തോട്ടക്കാട്

തോട്ടക്കാട് പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0481 2468555
ഇമെയിൽghssthottakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33077 (സമേതം)
വി എച്ച് എസ് എസ് കോഡ്05115
യുഡൈസ് കോഡ്32100100805
വിക്കിഡാറ്റQ87660226
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ340
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ93
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി സുരേഷ്
വൈസ് പ്രിൻസിപ്പൽശോഭന എം കെ
പ്രധാന അദ്ധ്യാപികശോഭന എം കെ
പി.ടി.എ. പ്രസിഡണ്ട്രാജി റെജി
എം.പി.ടി.എ. പ്രസിഡണ്ട്സിമി സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കൽപ്പനപ്രകാരം 1890 ൽ ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളർന്നു വടവ്യക്ഷമായി തീർന്നതാണെന്ന് പഴമക്കാർ. കോട്ടയം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സന്തതികൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതിൽ ഈ സ്ക്കൂൾ 1964 മുതൽ ഹൈസ്കൂൾ എന്ന നിലയിലും 2004 മുതൽ ഹയർ സെക്കന്ററി എന്ന നിലയിലും അതിന്റേതായ സംഭാവനകൾ നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സർവാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.ഹൈസ്കൂൾക്ളാസ്സുകളും ഹയര്സെക്കണ്ടറിക്ളാസുകളും എല്ലാം ഹൈടെക് ക്ലാസൂകൾ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്‍റ്റ‍ുഡന്റ് പോലീസ് കേഡറ്റ്
  • ജുനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവർത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളർത്തുന്നതിൽ വലിയ പങ്ക് വഹിയ്കുന്നുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്, സോഷ്യല്സയൻസ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗൽ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.
  • യോഗ, കരാട്ടെ മുതലായവയിൽ പരിശീലനം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

മാനേജ്മെന്റ്

ഗവൺമെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ‍‍ലില്ലി കെ , കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ‍‍ഉ‍ഷാ ഗോവിന്ദ് , കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ‍‍ഷൈലാകുമാരീ ടീച്ചർ എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.ഹെഡ് മാസ്റ്റർ ശ്രീ സ‌‍‍‍ണ്ണിക്കുട്ടീ കുര്യൻ സർ ആണ് സ്കൂളിന്റെ സാരഥി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ വി.നാരായണ കുറുപ്പ്,
  • ശ്രീ റ്റി.ആർ. ചന്ദ്രശേഖരൻ നായർ,
  • ശ്രീമതി അന്നമ്മ തോമസ്,
  • ശ്രീമതി എലിസബത് ചെറിയാൻ,
  • ശ്രീ കെ.എൻ രവീന്ദ്രൻ നായർ,
  • ശ്രീമതി ജി. കുഞ്ഞമ്മ,
  • ശ്രീമതി മറിയാമ്മ കുര്യക്കോസ്,
  • ശ്രീ ഇ.എം. രവീന്ദ്രനാഥൻ നായർ,
  • ശ്രീ ഡി.എം. ഭാസ്കരൻ നായർ,
  • ശ്രീമതി എൻ സരസ്വതിയമ്മ,
  • ശ്രീമതി പാറുക്കുട്ടിയമ്മ,
  • ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി,
  • ശ്രീ പി.സി.തോമസ്,
  • ശ്രീ വി.ഡി.സ്കറിയ,
  • ശ്രീമതി സി.സി.ആലീസ്,
  • ശ്രീ വി.ജെ.തോമസ്,
  • ശ്രീമതി പി.വി.ചിന്നമ്മ,
  • ശ്രീമതി കെ. ചന്ദ്ര,
  • ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം,
  • ശ്രീ സി.മാത്യു ഫിലിപ്പ്,
  • ശ്രീ നടരാജൻ എൻ.കെ.,
  • ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ,
  • ശ്രീമതി വി.കെ.ഓമന,
  • ശ്രീമതി.വിജയകു​മാരി ഇ- ജി. 2010-2013,
  • ശ്രീമതി.ശോശാമ്മ കു‍ര്യൻ പി 2013-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി