ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ ഒരു നീരാളി
കൊറോണ ഒരു നീരാളി
ലോകം കണ്ട വിനാശകാരിയായ കൊറോണ വൈറസ് ഇന്ത്യയിലേയും ജനജീവിതം അപ്പാടെ മാറ്റിമറിച്ചു.ഈ അസാധാരണ പരീക്ഷണ ഘട്ടത്തെ മറികടക്കുവാൻ ആവശ്യസാധനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഉണ്ട് നമ്മുടെ നാട് അടച്ചിടേണ്ടി വന്നു.അതി ജാഗ്രതയിലാണ് ജനം രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ കോവിഡ് ആഘാതമേൽപ്പിക്കുന്നു.ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിവേര് ഇളക്കാൻ പോന്ന വൈറസ് ആണ് ഇപ്പോൾ വ്യാപിക്കുന്നത്. ഇതിനു പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ ആസന്നമാണ്. സർക്കാർ മുതൽ സാധാരണക്കാർ വരെ രോഗഭീഷണിക്ക് അനുബന്ധമായി ഉണ്ടാകുന്ന സാമ്പത്തികത്തളർച്ചയുടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നു. വ്യാപാര തൊഴിൽ മേഖലകൾ തളർച്ച നേരിടുമ്പോൾ അസംഘടിതമേഖലയിലെ സാധാരണ തൊഴിലാളികളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാവുന്നത്. നിസ്സഹായതയോടെ പട്ടിണിയെ അഭിമുഖീകരിക്കേണ്ടിവരുന്നു.സർക്കാരിനും പൊതുസമൂഹത്തിനും ഇത് കണ്ടിരിക്കാൻ ആവില്ല. ജോലിയും ചെറു കച്ചവടവും ഇല്ലാതായി ദിവസവേതനം നഷ്ടപ്പെടുന്നവർ നമ്മുടെ സങ്കടം ആയിത്തീരുന്നു. രോഗവ്യാപനത്തെ സർവസജ്ജമായി പ്രതിരോധിക്കുക എന്ന ദൗത്യത്തോടൊപ്പം ഈ നിരാലംബരുടെ ജീവിതം പുതിയ ആശങ്ക തീർക്കുന്നു.തൊഴിലില്ലായ്മ വർദ്ധിച്ചതോടെ ശാരീരിക-മാനസിക വ്യധ പൊതുസമൂഹത്തെ വൈറസിനേക്കാൾ വേഗത്തിൽ കാർന്നു തിന്നുകയാണ്. എന്നാൽ ഇത്തരക്കാരോടുള്ള സർക്കാരിന്റെ കരുതൽ അഭിനന്ദനാർഹമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |