ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം
വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം,പരിസര ശുചിത്വം,സാമൂഹ്യ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലം അനുവർത്തിക്കൽ ആണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. അതായത് വ്യക്തി ശുചിത്വം മുതൽ സാമൂഹ്യ ശുചിത്വം വരെ. അതേപോലെ പോലെ വൃത്തി വെടിപ്പ് മാലിന്യ സംസ്കരണം കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചീകരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നു. എല്ലാവിധ മാലിന്യങ്ങളിൽ നിന്ന് എന്നും വൃത്തിയായി ഇരിക്കുന്നതിന് ആണ് ശുചിത്വം എന്ന് പറയുന്നത്.ഈ കോവിഡ് -19 കാലത്ത് നമ്മുടെ കൈയ് സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ചോ കഴുകുക മാസ്ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |