ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം

പ്രകൃതിയുടെ നൊമ്പരം

ഇരുളാർന്ന രാവുകൾ വന്നിടുമ്പോൾ ചന്ദ്രൻ തലോടി ഉറക്കിടുന്നു
 പുലരിതൻ ശോഭകൾ വന്നിടുമ്പോൾ
 പൊൻ സൂര്യൻ മുട്ടി വിളിച്ചുണർത്തും.

രാത്രിയിൽ ആയിരം കാന്താരികൾക്കൊ പ്പം
 ചന്ദ്രനും മാനത്ത് വന്നിടുന്നു.
 വാനവും ഭൂമിയുമുള്ളയീ ലോകം
 ജീവന്റെ അമ്മയായ് മാറീ...

 കുളിരായ്‌ തളിരായ് വന്നു മഴത്തുള്ളി
 മാരിവിൽ റാണിയായ്‌ മാറി...
 മാനത്ത് കാർമുകിൽ വന്നുനിന്നങ്ങനെ
 വർഷമായ്‌ താഴോട്ടു പെയ്തു...

 നമ്മുടെ സുന്ദര ദേശമാം ഭൂമിയിൽ
 ഒരുപാട് ജീവജാലങ്ങളുണ്ട്.
 ചെടികൾ മലകൾ മരങ്ങൾ വയലുകൾ
 കുളവും മരുവിയുമൊ ക്കെയുണ്ട്.

 മാനത്ത് പാറി പറക്കുന്ന പക്ഷികൾ
 കാട്ടിലും വീട്ടിലും ഉള്ള മൃഗങ്ങൾ
 തോടുകൾ ചാലുകൾ നദികൾ വനങ്ങൾ
 പുഴകൾ വനികളുമൊ ക്കെയുണ്ട്.

 ഭൂമിതൻ പട്ടു പരവതാനിയിൽ
 ഭൂമിതൻ ജീവനാം മനുഷ്യനുണ്ട്.
 ഭൂമിതൻ ജീവനാം മക്കളായവർ
 ഭൂമിയിലങ്ങനെ വ്യാപരിച്ചു.

 വീടുകൾ റോഡുകൾ കാറുകൾ ബസുകൾ
 തീവണ്ടിയും പിന്നെ വിമാനവും
മാളുകൾ ജിമ്മുകൾ ഫ്ളാറ്റുകൾ
 സൗന്ദര്യവർദ്ധന ശാലയുമൊക്കെയുണ്ട്.

 ഭൂമിയോടുള്ള മനുഷ്യ പ്രവർത്തികൾ
 ഭൂമിയെ താറുമാറാക്കിയല്ലോ
 മണലുകൾ വാരിയ തോടുകളും പിന്നെ
 വെട്ടി നശിപ്പിച്ച കാനനവും

 തീയും പുകയും അഴുക്കു വസ്തുക്കളും
 ഭൂമിയെ മലിനമായി മാറ്റിയല്ലോ
 മലിനതയേറ്റയീ ഭൂമിയിലാകവേ
 കാലാന്തരങ്ങളിൽ മാറ്റമായി

 കാലം തെറ്റിയ ചൂടുകാരണം
 ഭൂമി വരണ്ട് ഉണങ്ങിയല്ലോ
 പെട്ടന്നങ്ങനെ മഴയും വന്നു
 പ്രളയവും ദുരിതത്തിൽ ആഴ്ത്തിയല്ലോ

 ഫാസ്റ്റ് ഫുഡ് ശീലിച്ച മനുഷ്യരെയോ
ഓരോരോ രോഗങ്ങൾ കീഴടക്കി
 മാറിയ ജീവിത ശൈലികൾ മൂലം
 ഓരോ വൈറസും എത്തിയല്ലോ

 നമ്മുടെ ഭൂമിയിൽ ആകെ പടർന്നൊരു
 വൈറസ് ആണീ കോവിഡ് -19
 അകലം പാലിച്ച് ലോക്ഡൗൺ പാലിച്ച്
 കൊറോണയെ നമ്മൾ തുരത്തും.
 മലിനതമാറ്റി രോഗങ്ങൾ മാറ്റി
 പ്രകൃതി തൻ ജീവനെ സംരക്ഷിക്കാം
 നമുക്കമ്മയാം പ്രകൃതിയെ സ്നേഹിച്ചീടാം
 നമുക്കമ്മയാം പ്രകൃതിയെ സ്നേഹിച്ചീടാം.
 

ജോസ്ന ജോസ്
7സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത