ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ അപ്രതീക്ഷിത അതിഥി

അപ്രതീക്ഷിത അതിഥി


എത്തീ അപ്രതീക്ഷിത അതിഥി
മനുഷരെല്ലാം നടുങ്ങി വിറച്ചു
ശിശിരകാലത്തിൽ ഇലകൊഴിയും കണക്കെ,
ശവശരീരങ്ങൾ പാതയോരങ്ങളിൽ നിറഞ്ഞു.

പരസ്പരം കൊമ്പുകോർക്കും
സർവ്വ ശക്ത രാജ്യങ്ങൾ
പകച്ചു പോയ് സൂക്ഷ്മാണുവിന് മുന്നിൽ,
ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോൾ നഷ്ടപ്പെട്ടു പോയ്
എവിടെയോ പ്രതികാരാഗ്നി..

എല്ലാം മറന്നു അപ്രതീക്ഷിത വേളയിൽ
ജാതി മത വർണ ഭേദങ്ങളില്ലാതെ ശുദ്ധമനുഷ്യനായി നാം...

 

അഞ്ജലി .എസ്
8 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത