ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/നമ്മുടെ കേരളം
നമ്മുടെ കേരളം
കേരളമെന്ന കൊച്ചു ദേശത്തിന്റെ മികവ് ഒരിക്കൽ കൂടി ലോകത്തിന്റെ നെറുകയിൽ വെന്നിക്കൊടി പാറിക്കാൻ മുന്നേറുകയാണ്. ലോകം ഭയക്കുന്ന വിപത്ത് കൊറോണ 'ലോകാരേ ഗ്യസംഘടന (Who ) കൊ വിഡ്- 19 എന്ന പുതിയ പേരിട്ടു - യൂറോപ്യൻ രാജ്യങ്ങളിൽ ഉൽഭവിച്ചു എന്നും 'അല്ല ചൈനയാണ് ഉറവിടം എന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്ന ഈ മഹാമാരി ഇന്ന് ലോകത്തെ ആകമാനം പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്നു. അമേരിക്ക, ചൈന, ഇറ്റലി തുടങ്ങി രാജ്യങ്ങൾ കൊറോണ എന്ന കണികയ്ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നത് നമുക്ക് ദയനീയമായി കാണേണ്ട അവസ്ഥ.അമേരിക്കയിൽ ലക്ഷങ്ങൾ മരണത്തിന് കീഴടങ്ങും എന്ന് പ്രസിഡന്റ് ട്ര oപ് പറഞ്ഞതും ലോകം കേട്ടു്. ഇന്ന് ലോകത്തെ 125-ൽ പരം രാജ്യങ്ങൾ കോറോണയുടെ മുന്നിൽ യാചനയോടെ നിൽക്കുമ്പോൾ നമ്മുടെ രാജ്യം അതിൽ നിന്ന് വ്യത്യസ്ഥമായി കൊ വിഡ്- 19 നെ പ്രതിരോധിക്കാൻ ജാഗ്രതയോടെ മുന്നോട്ടു പോകുന്നത് ലോക രാജ്യങ്ങൾ സൂക്ഷമതയോടെ നോക്കി നിൽക്കുന്നു.' ഇന്ത്യയെ ലോകത്തിന്റെ മാതൃകയാക്കാൻ നമ്മുടെ കൊച്ചു കേരളം "ദൈവത്തിന്റെ സ്വന്തം നാടു് "എടുത്ത നടപടികൾ ഏറെ ശ്രദ്ധിച്ചു' ജനുവരിയിൽ കോവിഡ് - 19 മരണം സ്ഥിതി കരീച്ചതു മുതൽ നമ്മുടെ ഗവൺമെന്റി തീരുമാനങ്ങൾ സംസ്ഥാനത്ത് ഒരു ആളെ പോലും കോറോണയ്ക്ക് വിട്ട് നൽകില്ല എന്ന ഉറച്ച തീരൂമാനത്തിലായിരുന്നു' എന്നാൽ മറ്റ് ഗുരുതര രോഗത്തിന് അടിമകളായി കഴിഞ്ഞിരുന്ന രണ്ടു പേരെ കൊറോണ തട്ടിയടുത്തതു പോലും നമ്മുടെ ഗവൺമെന്റിന് താങ്ങാൻ കഴിയുന്നില്ല എന്നാൽ കേരളത്തിലെ ഓരേ മനുഷ്യനും തന്നെ സംരക്ഷിക്കാൻ ഒരു ജനകീയ ഗവൺമെന്റ് ഉണ്ടു് എന്ന് ഉറച്ച വിശ്വാസത്തിലാണ്.കേരളത്തിലെ ഗവൺമെന്റിനോടു് നാട് മുഴുവൻ രാഷ്ട്രീയ-മത-ജാതി മറ്റ് അതിർവരമ്പുകൾ എല്ലാം മാറ്റി വച്ച് ഒറ്റകെട്ടായി നിന്ന് കൊറോണയെ പിടിച്ചു കെട്ടാൻ ആദ്യഘട്ടത്തിൽ നാം വിജയിച്ചു.ഭക്ഷണം ലഭിക്കാൻ കഴിയാത്തവർക്ക് ഭക്ഷണം, മരുന്ന് ലഭിക്കാൻ കഴിയത്തവർക്ക് മരുന്ന് തുടങ്ങി വ്യക്തികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ലോകം ഉറ്റ് നോക്കിയത് നാം ദൃശ്യമാധ്യമങ്ങിൽ കൂടി കണ്ടതാണ് 'നമ്മുടെ ആരോഗ്യമേഖല ഡോക്ടർമാർ ,നഴ്സുമാർ ,പാരാമെഡിക്കൽ ജീവനകാർ ഉൾപ്പെടെ വകുപ്പ് മന്ത്രി വരെ ഉറക്കം ഇല്ലാതെ കൊ വിഡ്- 19 തി നെതിരെ പോരാടുന്നു ഒപ്പം വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം: എല്ലാം മാതൃകയായി മാറുന്നു. ജില്ലക്ക് പുറത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയ വരെ സൂഷ്മതയോടെ നിരീക്ഷിച്ചു., മറ്റു രാജ്യങ്ങളിൽ നിന്നും വന്ന വരെ എല്ലാം സൗകര്യങ്ങളും ഉറപ്പാക്കി നീരീക്ഷച്ചതിന്റെയും ഭാഗമായി കോവിഡ്- 19 ബാധിതരായവരെ കണ്ടെത്തി ചികിൽസ നൽകിയത്തിന്റെ ഫലമായി നമ്മുടെ നാട്ടിതെ യസ്സ സ് ഉയർന്ന് നിൽക്കുന്നു. അകലം പാലിച്ച് - വീട്ടിലിരിക്ക, അകന്ന് ഇരുന്നാൽ അടുത്തിരിക്കാം ചങ്ങല പൊട്ടിക്കുക തുടങ്ങി എത്ര എത്ര മുദ്രവാക്യങ്ങളാണ് ഈ കാലത്ത് നാം കേട്ടത് എന്തായാലും നമ്മൾ മാതൃകയായി മാറിയിരിക്കുന്നു. അതും ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ നേരിടുന്നതിൽ .വികസന - വികസിത രാജ്യങ്ങളിലെ ആരോഗ്യമേഖലയെ പുകഴ്ത്തുന്നവർക്ക് ഒരു പാഠം മായി നമുടെ കൊമ്പുകേരളത്തിന്റെ ആരോഗ്യരംഗം മാറിയിരിക്കുന്ന് നമ്മുടെ കേരളത്തെ മുന്നിൽ നിറുത്താനും, നമ്മുക്ക് എല്ലാം മറന്ന് നമ്മുടെ ജീവൻ നിലനിറുത്തതിന് ഒരുമിച്ച് നിന്ന് പോരാടാം ആ പോരാട്ടത്തിൽ നമുക്ക് ഓരോരുത്തർക്കം പങ്കാളിയാകാം. അകലം പാലിച്ച് - ജാഗ്രതയോടെ - സോപ്പിട്ട് മുന്നേറാം - കേരളം ഇനിയും ഉയരട്ടെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |