ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

കേരളമെന്ന മനോഹരീ

അതിജീവനത്തിൻ്റെ മാതൃത്വമേ .....

നിന്നിലിന്നിതാ ശാപമെത്തി -

കൊറോണയെന്നൊരു ശാപമെത്തി.....

മാറേണം മറികടക്കേണം

നടക്കയില്ല നടപ്പാക്കയില്ല

നിൻ വേട്ട എൻ കേരള മണ്ണിലായ്.....

നിപ്പയും പ്രളയവും വന്നകന്നു

ഈ മഹാമാരി വന്നു..... തളർന്നതില്ല......

ഒന്നാണു നമ്മൾ ഒന്നാണു നമ്മൾ

ഒറ്റ മനസ്സുള്ള കേരളീയർ.......

ഒരുമിച്ചു നിന്നിടും തളരാതെ - പൊരുതിടും

നീയെന്ന ജ്വാലയെ കെട്ടൊടുക്കാൻ .....,

തളരില്ല ഞങ്ങൾ തളരില്ലിനി...... അതിജീവനത്തിൻ്റെ മക്കളാം മലയാളികൾ .....

അനൻജിമ എ എ
7 c ജി എച് എസ് എസ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത