ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ക‌ുട്ടിമാള‌ുവ‌ും മ‌ുത്തശ്ശിയ‌ും

ക‌ുട്ടിമാള‌ുവ‌ും മ‌ുത്തശ്ശിയ‌ും

സ‌ുന്ദരമായ മലകള‌ും ക‌ുന്ന‌ുകള‌ും തോട‌ുകള‌ും വയല‌ുകള‌ും പ‌ൂത്ത‌ുലഞ്ഞ് നിൽക്ക‌ുന്ന വ‌ൃക്ഷങ്ങള‌ും താണ്ടി ചെന്നെത്ത‌ുന്നത് പച്ചപ്പ് നിറഞ്ഞ മനോഹരമായ ഒര‌ു ഗ്രാമത്തിലാണ്. കണ്ണിന‌ു ക‌ുളിർമ തര‌ുന്ന സ‌ുന്ദരമായ ഗ്രാമം. അവിട‌ുത്തെ കാറ്റിന് പോല‌ും പ‌ൂക്കള‌ുടെ മണം. ആ പഞ്ചാരക്ക‌ുന്ന് എന്ന ക‌ുന്നിൻ ചെരിവിലെ ഗ്രാമത്തിലാണ് ക‌ുട്ടിമാള‌ുവിന്റേയ‌ും അവള‌ുടെ മ‌ുത്തശ്ശിയ‌ുടേയ‌ും വീട്. മിട‌ുക്കി ക‌ുട്ടിയാണ് ക‌ുട്ടിമാള‌ു. സ്ക‌ൂൾ അവധിയ്‌ക്ക് മ‌ുത്തശ്ശിയോടൊപ്പം നിൽക്കാനാണ് അവൾ പഞ്ചാരക്ക‌ുന്ന് ഗ്രാമത്തിലേക്ക് വന്നത്. ക‌ുട്ടി മാള‌‌ു എന്ന‌ും രാവിലെ അട‌ുത്ത‌ുള്ള അമ്പലത്തിൽ പോക‌ും. ആൾക്കാരെയൊന്ന‌ും കാണ‌ുന്നില്ലെങ്കില‌ും തോട‌ുകളിൽ ത‌ുള്ളിക്കളിക്ക‌ുന്ന മീന‌ുകളെയെല്ലാം കല്ലെറിഞ്ഞ് വളരെ സന്തോഷത്തോടെയാണ് തിരിച്ച‌ുവരവ്. " ക‌ുട്ടിമാള്വേ...... ക‌ുട്ടിമാള്വേ....." എന്താ മ‌ുത്തശ്ശി ? " ഞാൻ നങ്ങേലിയ‌ുടെ വീട് വരെ പോയിട്ട് വരാം. എനിക്കൊന്ന് മ‌ുറ‌ുക്കണം . നങ്ങേലിയ‌‌ുടെ കയ്യിൽ അടയ്‌ക്കയ‌ും കാണ‌ും. " മ‌ുത്തശ്ശി , കാറ‌ും കോള‌ുമ‌ുണ്ട് , മ‌ുത്തശ്ശി പോകണ്ട." , ക‌ുട്ടിമാള‌ു പറഞ്ഞ‌ു. " ഇല്ല ക‌ുട്ട്യേ.... എനിക്ക് മ‌ുറ‌ുക്കാതിരിക്കാൻ പറ്റില്ല. " " ക‌ുട്ടിമാള‌ു നീയിതെന്താണ് ചെയ്യ‌ുന്നത് ? ഇതെന്താണ് ? " മ‌ുത്തശ്ശി ചോദിച്ച‌ു. " മാസ്‌ക്കോ.... മ‌ുഖം മ‌ൂടിയാൽ എങ്ങിനെയാണ് ഒന്ന് മ‌ുറ‌ുക്കി ത‌ുപ്പ‌ുന്നത് ? ന്റെ ക‌ുട്ടിമാള്വേ ..... ശിവ ശിവ.........! മ‌ുത്തശ്ശി ഈ ലോകത്തല്ലേ ജീവിക്കണേ.... ഇന്ന് കവലയില‌ൂടെ വിളിച്ച‌ുകൊണ്ട് പോയത് കേട്ടില്ലേ ........... , ആര‌ും പ‌ുറത്തിറങ്ങര‌ുതെന്ന്. നമ്മ‌ുടെ നാടിനെ പിടിക‌ൂടിയിരിക്ക‌ുന്ന ആ മഹാവ്യാധിയെ ക‌ുറിച്ച് മ‌ുത്തശ്ശി ഒന്ന‌ും അറിഞ്ഞില്ലേ...? " കൊറോണ എന്നാണ് കേട്ടത് , ടിവിയില‌ും പത്രത്തില‌ും കോവിഡ് - 19 എന്ന‌ും പറയ‌ുന്ന‌ുണ്ട്. " " എനിക്ക് ഈ മാസ്‌ക്കൊന്ന‌ും വേണ്ടാ ക‌ുട്ട്യേ... ശ്വാസം മ‌ുട്ട‌ും.. പിന്നെ മ‌ുറ‌ുക്കാന‌ും പറ്റില്ല. " " മാസ്‌ക്ക് ഉപയോഗിച്ചില്ലെങ്കിൽ പോലീസ് പിടിക്കു‌ം മ‌ുത്തശ്ശീ.... ത‌ുപ്പല്ലേ , തോറ്റ‌ു പോക‌ും , എന്നാണ് മ‌ുൻകര‌ുതലിന്റെ അട‌ുത്ത ഭാഗമായി നമ്മ‌ുടെ സർക്കാർ പറയ‌ുന്നത്. " . " ന്നാ പിന്നെ എനിക്ക് മ‌ുറ‌ുക്കണ്ട . നീ വിഷമിക്കേണ്ട , പണ്ട് വസ‌ൂരിയ‌ും കോളറയ‌ുമൊക്കെ പിടിപെട്ടപ്പോൾ ശാസ്ത്രജ്ഞർ മര‌ുന്ന് കണ്ട്പിടിച്ച് മാറാരോഗത്തെ മാറ്റിത്തന്നില്ല്യേ..... , അത‌ുപോലെ കൊറോണയ്‌ക്ക‌ും മര‌ുന്ന് കണ്ടെത്ത‌ും. നല്ല നാളേയ്‌ക്കായി കാത്തിരിക്കാം. " മ‌ുത്തശ്ശി വീട്ടിൽ തന്നെയിര‌ുന്ന‌ു. മഴ തക‌ൃതിയായി പെയ്യാന‌ും ത‌ുടങ്ങി ........

ഗൗരി ദിപിൻ
5B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ