ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുകവലി ആരോഗ്യത്തിനു ഹാനികരം

പുകവലി ആരോഗ്യത്തിനു ഹാനികരം സൃഷ്ടിക്കുന്നു
ഇന്ന് സമൂഹം നേരി ടുന്ന ഏറ്റവും വലിയ വിപത്തുക്കളി ലൊന്നാണ് പുകവലി. " തലച്ചോറിന് ക്ഷതവും ശ്വാസകോശത്തിന് അപകടവും വരുത്തുന്ന ഒരുപചാരമാണിത്." എന്ന് പുകവലിയെപ്പറ്റി   1603-ൽ ഇംഗ്ലണ്ടിന്റെ സിംഹാസനമേറിയ ജെയിംസ് ഒന്നാമൻ പറഞ്ഞിട്ടുണ്ട്. പക്ഷെ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം അത് ഉൾക്കൊണ്ടില്ല. ഇന്ന് പുകവലിക്കുന്നവരുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് .തങ്ങളുടെ ജീവിതമാണ് പുകഞ്ഞു തീരുന്നതെന്നു മനസ്സിലാക്കിയിട്ടും അതിനടിമപ്പെട്ടുപോകുന്ന അവസ്ഥയാണ് നാം ഇന്ന് കാണുന്നത്.
       പ്രതിവർഷം 60 ലക്ഷം ടൺ പുകയിലയാണ് ജനങ്ങൾ പുകച്ചു തീർക്കുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഏറ്റവുംമധികം സമ്പത്തും സ്വാധീനശക്തിയുള്ള ബഹുരാഷ്ട്രകുത്തക വ്യവസായികളിൽ പ്രമുഖർ ഇന്ന് പുകയില വ്യവസായികളാണ്. ആണ്ടുതോറും 3000 ദശ     ലക്ഷം ഡോളർ സമ്പാദിക്കുന്ന ആറ് പുകയില കമ്പനികൾ മൂന്നെണ്ണം അമേരിക്കയിലും രണ്ടെണ്ണം ഇംഗ്ലണ്ടിലും ഒരെണ്ണം തെക്കേ ആഫ്രിക്കയിലുമാണ്. പുകവലിക്കാരുടെ സംഖ്യ കാലം കഴിയുന്തോറും വർധിച്ചു വരികയാണ്. 40മുതൽ 70ശതമാനം വരെ പുരുഷന്മാരും 10മുതൽ 50ശതമാനം വരെ സ്ത്രീകളും പുകവലിയുടെ അടിമകളാ ണെന്നു ലോകാരോഗ്യ സംഘടനാ പറയുന്നു.
       "നിക്കോട്ടിയാന" വംശത്തിലുള്ള ഒരു ചെടിയാണ് "പുകയില." ഈ ചെടിയിൽ വിഷം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത് ജീൻ നിക്കോട്ടിൻ എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ സ്മരണക്കായിട്ടാണ് പുകയില എന്ന ചെടിയിലെ വിഷത്തിനു നിക്കോട്ടിൻ എന്ന് പേര് നൽകിയിരിക്കുന്നത്. നിക്കോട്ടിൻ എന്ന വിഷം ഒരു തുള്ളി നാക്കിൽ വീണാൽ മതി ഒരാൾ മരിക്കും. ഒരു കൗതുകത്തിനു വേണ്ടി മാത്രമാണ് ആദ്യമായി സിഗരറ്റ് പരീക്ഷിച്ചുനോക്കിയത്. പിറ്റേന്ന് അതേ സമയമാകുമ്പോൾ വീണ്ടും പുകവലിക്കണമെന്നു തോന്നും . ക്രമേണ അത്  മദ്യത്തിലേക്കും അവിടെന്നു കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും പോകും .എന്നാൽ ഈ കൗതുക വിനോദം ഹൃദയത്തിനും ശ്വാസകോശത്തിനും കരളിനും തകരാറുണ്ടാക്കുന്നു. പക്ഷെ ഒരു പുകവലിക്കാരന്റെ ബന്ധുക്കൾക്കും അവൻ അല്ലെങ്കിൽ അവൾ പുകവലിക്കുന്നു എന്ന് പെട്ടെന്ന് തിരിച്ചറിയാനാവണമെന്നില്ല. അവർ അതുകൊണ്ടു പിടിക്കുമ്പോഴേക്കും വൈകും. അവനതിൽ  അടിമപ്പെട്ടിട്ടുണ്ടാവും.

" ഒരു സിഗരറ്റു കത്തിക്കുമ്പോൾ

താൻ തന്റെ ശരീരത്തിന് 

തീ കൊളുത്തുകയാണെന്നു അവർ ഓർക്കുന്നില്ല"

നന്ദന ഗിരീഷ്
8 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം