പരിസ്ഥിതി സംരക്ഷണം
ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതി എന്നത് നമ്മുക്ക് അമ്മയാണ് . ആ പ്രകൃതി എന്ന അമ്മയെ നാം നശിപ്പിക്കരുത് . പ്രകൃതിയിൽ മനുഷ്യൻ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ ലോക നാശത്തിന് കാരണമാകും .
ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും രോഗ പ്രതിരോധ ശേഷി ഉണ്ടാവണമെങ്കിൽ മലിനമാകാത്ത ഒരു അന്തരീക്ഷം അത്യാവശ്യമാണ് . അവിടെ പരിസര ശുചിത്യത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വത്തിലൂടെയും നല്ല ആഹാരത്തിലൂടെയും നാം ആരോഗ്യം സംരക്ഷിക്കാൻ പാട് പെടുമ്പോൾ അനാവശ്യമായ കൈകടത്തലുകൾ പ്രകൃതിക്ക് ദോഷങ്ങൾ ഉണ്ടാക്കുന്നു.
ഇന്ന് പടർന്നു പിടിക്കുന്ന കൊറോണ മനുഷ്യൻ പ്രകൃതിയിലേക്കുള്ള കടന്ന് കയറ്റത്തിന്റേയും അതിക്രമങ്ങളുടേയും ഉത്തമ ഉദാഹരണങ്ങളാണ് . ഉന്നതകുലജാതനായ മനുഷ്യൻ പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളെയും സംരക്ഷിക്കാതെ വന്യജീവികളെ പോലും ഭക്ഷിക്കുമ്പോൾ ഉണ്ടാക്കുന്ന അത്യാപത്താണ് ഇത്
പരിസ്ഥിതി സംരക്ഷിക്കുകയും വ്യക്തി ശുചിത്യം പാലിക്കുകയും ചെയ്യ്താൽ മാത്രമേ മാറാരോഗങ്ങളിൽ നിന്നും നമ്മുക്ക് രക്ഷയുള്ളു
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|