നിപ്പയും പ്രളയവും വിടവാങ്ങിയ കേരളത്തിൽ
മലയാളികളുടെ മനസ്സിൽ മുഴങ്ങിയ മരണമണി
കൊറോണ കേരളത്തിന് വീട്ടുകാരനല്ല
വിരുന്നുകാരനാണ്
ചൈനയിലെ വുഹാനിൽ പിറന്ന്
ഇറ്റലിയിലും യു എ ഇയും കടന്ന്
കേരളത്തിലെത്തിയ അതിഥി
ജാതി മത വർണ്ണഭേദങ്ങളുടെ മതിലുകൾ
തുളച്ചു കയറി അവൻ മലയാള മണ്ണിൽ
വേരുറപ്പിക്കാൻ
കേരളത്തെ മുഖം മൂടിയണിയിച്ചു
സോപ്പിട്ട് കൈകഴുകിച്ചും വീട്ടിലിരുത്തി
കർഫ്യൂവും ലോക്ഡൗണും ഏറ്റുമുട്ടി
കൊറോണയെ നമ്മൾ തുരത്തും
ഒരു ഇരട്ടച്ചങ്കന്റെ നേതൃത്വത്തിൽ
ടീച്ചറമ്മയുടെ കരുതലിൽ
മാലാഖമാരുടെ ശുശ്രൂഷയിൽ
ഡോക്ടർ മാമന്റെയും പോലീസ് മാമന്റെയും
നിർദ്ദേശത്തിൽ
ഞങ്ങളുടെ കണിക്കൊന്നപ്പൂക്കളെ
കൊഴിക്കാനൊ
ഈസ്റ്റർ മുട്ടകളെ തച്ചുടയ്ക്കാനോ നിനക്കാകില്ല
ക്രിസ്മസും റമദാനും പൊന്നോണവുമെല്ലാം
ഇനിയും ഞങ്ങൾ വരവേൽക്കും
നിന്റെ മുള്ളുകൾ അറുത്തെടുത്ത
സന്തോഷത്തിൽ
Stay Home, Stay Safe