ശുചിത്വങ്ങളിലൂടെ..
പണ്ട് നമ്മുടെ ഭൂമി എന്തു മനോഹരമായിരുന്നു. അക്കാലത്ത് മനുഷ്യർ ശുചിത്വം പാലിച്ചിരുന്നു. എന്നാൽ ഇന്ന് നാം ഓരോരുത്തരും ശുചിത്വം പാലിക്കാത്തവരാണ്. അതുകൊണ്ട് തന്നെ ഈ ഭൂമിയിൽ നിരവധി അസുഖങ്ങൾ ഉണ്ടായിവരുന്നു. ഇതിനും കാരണക്കാർ മനുഷ്യരാണ്. ഈ അസുഖങ്ങളും മറ്റുമെല്ലാം മനുഷ്യർ കാണിക്കുന്ന അഹങ്കാരത്തിന് പ്രകൃതി നൽകുന്ന കടുത്ത ശിക്ഷകളാണ്. അതുകൊണ്ട് ഈ ശിഷ്യങ്ങൾ ഏറ്റു വാങ്ങാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
നമ്മൾ ശുചിത്വം പാലിക്കുന്നതിലൂടെ ഈ രോഗങ്ങൾ അകറ്റാം. അതുകൊണ്ട് മുതിർന്നവർ കൊച്ചുകുട്ടികൾക്ക് പോലും ശുചിത്വത്തിനെക്കുറിച്ച് അറിവ് നൽകി അവരെ ശുചിത്വം പാലിക്കുന്നതിനായി പ്രാപ്‍തരാക്കണം.
ശുചിത്വം പാലിച്ച് രോഗവിമുക്തി നേടിക്കൊണ്ട് നമ്മുടെ ഈ ഭൂമിയെ മനോഹരമാക്കി നാമോരോരുത്തർക്കും പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|