ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

 ശുചിത്വത്തിന്റെ പ്രാധാന്യം     


ഇന്നത്തെക്കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് ശുചിത്വം.  ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരം പോലെ തന്നെ വീടും പരിസരവും പൊതുസ്ഥലവുമൊക്കെ ശുചിയായി സൂക്ഷിയ്ക്കണം. എന്നാൽ അതിന് വിപരീതമായാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. 
      ഇന്ന് നാം ശ്വസിയ്ക്കുന്ന വായുവിലും കുടിയ്ക്കുന്ന വെള്ളത്തിലും മാലിന്യമുണ്ട്.  അറിഞ്ഞോ അറിയാതെയോ ഈ മാലിന്യം നമ്മുടെ ശരീരത്തിന്റെ ഭാഗാമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കടിമപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന് ജനങ്ങൾക്കുള്ളത്. ഇതിൽ നിന്നൊരു മോചനമുണ്ടാകണമെങ്കിൽ ശുചിത്വത്തിൽ നാം കൂടുതൽ ശ്രദ്ധിച്ചേ മതിയാവൂ. വ്യക്തിശുചിത്വ ശീലങ്ങളോടൊപ്പം പരിസരശുചിത്വ ശീലങ്ങളും കുട്ടികളായിരിയ്ക്കുമ്പോൾ തന്നെ പാലിയ്ക്കാൻ ശ്രദ്ധിയ്ക്കണം.  ശുചിത്വമെന്നത് ഇന്ന് പ്രധാന രോഗപ്രതിരോധ മാർഗ്ഗമായിരിയ്ക്കുന്നു.  ഓരോരുത്തരുടെയും വ്യക്തിത്വം വിലയിരുത്തുന്നതിനും ശുചിത്വത്തിന്  പ്രാധാന്യമുണ്ട്.  
        അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും കൃത്യമായി പാലിച്ചുകൊണ്ട് നല്ല നാളേക്കായി നമുക്ക് പ്രയത്നിക്കാം. 

മിസ്രി എസ്
3 C  ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം