അടവികളും അരുവികളും
മലകളും പുഴകളും
ആഴികളുമുള്ളോരാത്ഭുത ലോകം
അത്ഭുത ലോകമായുള്ളോരീ
ഭൂമിയിലെന്തതിശയമായി
ജീവി വർഗങ്ങൾ
ഈ അത്ഭുതലോകത്തിന്ന
ധിപതിയായ് മാനവവർഗവും
എല്ലാവർക്കുമാലയമായൊരീയൂഴി
നശിച്ചിടാതെ നോക്കണം നാമേവരും
മലകളും പുഴകളും
അടവികളും അരുവികളും
നാടിനായ് സംരക്ഷിച്ചിടാം നമുക്കേവർക്കും
നല്ലൊരു നാളേക്കായ് കൈകോർത്തിടാം