നാം കാണുന്ന സൂര്യന് എന്തൊരു ഭംഗി,
ചന്ദ്രനും നക്ഷത്രങ്ങൾക്കും എന്തൊരു ഭംഗി
അഴകേറി നിൽക്കുന്ന കാടും മലയും
അതിലൂടെ ഒഴുകുന്ന കാട്ടുചോലകൾക്കും
എന്തൊരു ഭംഗി
ഹംസം നീന്തുന്ന കായലിൻ
നടുവിൽ നിലാവാകുന്ന അമ്പിളിക്ക്
എന്തൊരു ഭംഗി
മഴമേഘങ്ങൾ കാണുമ്പോൾ നടനമാടുന്ന
മയിലുകളെ കാണാൻ എന്തൊരു ഭംഗി
ഭംഗിക്ക് ദൃഷ്‍ടി പതിപ്പിക്കുമ്പോൾ
മനസ്സിനുമുണ്ടൊരു ഭംഗി
ഇതെല്ലാം കൂടിച്ചേരുന്ന പ്രകൃതിക്ക്
എന്തൊരു ഭംഗി