ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

പ്രകൃതിയുടെ വികൃതികൾ      


മനുഷ്യൻ-ഈ പ്രകൃതിയിൽ മറ്റെല്ലാ ജീവജാലങ്ങളിൽ നിന്നും അവന് മാത്രം നൽകുന്ന പ്രത്യേകത,ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള കഴിവ്. പക്ഷെ അവൻ നല്ലതിനും ചീത്തയ്ക്കും വേണ്ടി ആ കഴിവ് ഉപയോഗിച്ചു. ശാസ്ത്രവും മനുഷ്യനും വളർന്നു.പക്ഷെ പ്രകൃതിയെ കീഴടക്കാൻ ഇന്നുവരെ അവന് സാധിച്ചിട്ടില്ല.എല്ലാം തികഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന അവനു മുൻപിൽ അപ്പപ്പോളായി ഏതെങ്കിലും ഒരു ദുരന്തം മഹാമാരിപോലെ അവനെ ഭാഗികമായി നശിപ്പിച്ചു വന്നുകൊണ്ടേയിരിക്കുന്നു.ശാസ്ത്രത്തെപ്പോലുെ‍ം തോൽപ്പിച്ചു കൊണ്ടാണിത്.ഇപ്പൊഴിതാ ഈ നൂറ്റാണ്ടിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ ഭൂമിയിൽ നിന്നും ആളുകളെ അയക്കാൻ തയ്യാറായികൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ കോവിഡ് 19 എന്ന രൂപത്തിൽ വൻകരകളെയെല്ലാം വിഴുങ്ങിക്കൊണ്ട് ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് ശാസ്ത്രത്തെ കൂട്ടുപിടിച്ച് എല്ലാം നേടാമെന്ന് പറഞ്ഞ് നടക്കുന്ന മനുഷ്യകുലത്തിന് കുറച്ച് സമയത്തേക്കൊന്ന് പ്രതികരിക്കാൻ പോലുമാവില്ല എന്ന് കാണിച്ചു കൊണ്ട് ഇടിത്തീയായി പെയ്തിറങ്ങിയിരിക്കുന്നു.
ഇപ്പോൾ പ്രകൃതിയും അതിലുള്ള മറ്റു ജീവജാലങ്ങളും യഥേഷ്ടം പുറത്തു സഞ്ചരിക്കുന്നു.ശാസ്ത്രത്തെ കൊണ്ടും അറിവു കൊണ്ടും പണംകൊണ്ടും കൈയ്യൂക്കുകൊണ്ടും എല്ലാനേടാമെന്നഹങ്കരിച്ച മനുഷ്യൻ ഇതാ കൂട്ടിലിട്ട പക്ഷികളെപ്പോലെ 'stay at home ‘എന്ന പേരു പറഞ്ഞ് അവരവരുടെ വീട്ടിനകത്തും. മനുഷ്യൻ അകത്തായപ്പോൾ പ്രകൃതിയിലെ മലിനീകരണം കുറയുന്നു.പ്രകൃതി സുന്ദരമാകുന്നു. ഒന്നിനും സമയമില്ലെന്ന് പരിതപിച്ച കടുംബങ്ങൾ ഇന്ന് പരസ്പരസ്നേഹവും അതിൻെറ വിലയും ഇന്നറിയുന്നു.
ഇനിയെങ്കിലും മനുഷ്യൻെറ സ്വാർത്ഥത വെടിഞ്ഞ് പരസ്പരം സ്നേഹിച്ചും പ്രകൃതിയെ സ്നേഹിച്ചും തുടങ്ങുമോ?

ജനകജ നായർ വി എൽ
4 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം