പരിസ്ഥിതി
പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ്.അത് സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ആത്മഹത്യയ്‍ക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം. മരങ്ങൾ വച്ചു പിടിപ്പിച്ചും ജല സ്രോതസ്സുകൾ സംരക്ഷിച്ചും ഒരു പരിധി വരെ വനങ്ങൾ സംരക്ഷിക്കാം. ലോക പരിസ്ഥിതി ദിനവും ഭൗമദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രമായി മാറരുത്. അത് ജീവിതകാലം മുഴുവനും ആവർത്തിക്കണം. അങ്ങനെ വനങ്ങൾ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|