ഭൂമി തൻ സ്പന്ദനം മറന്നീടുന്നു നിൻ മുന്നിൽ ഭൂവിലെങ്ങും പരന്നീടുന്നു മരണത്തിൻ ഗന്ധം ഉറ്റവർ ,ഉടയവർ എവിടെയെന്നറിയാതെ ഇരുട്ടിലലയുന്നവനേകം നാണയത്തുട്ടിൽത്തളച്ചിട്ട ജീവിതം പോലുമേ വിശപ്പിനായ് മുറവിളി കൂട്ടീടുന്നെങ്ങുമേ അറിയുക സോദരാ നീറുന്ന ഹൃദയങ്ങൾ , വളർന്നീടു ക സംസ്കാരയോഗ്യരായ് , താഴ്ന്നീടുക ദൈവത്തിൻ മുന്നിലായ് .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത