നല്ല ശീലങ്ങൾ
'ചൊട്ടയിലെ ശീലം ചുടലവരെ' എന്നല്ലേ ചൊല്ല്
നല്ലശീലങ്ങൾ ഏതെല്ലാമെന്ന് നോക്കാം .
അതി രാവിലെ ഉണരണം. ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈയ്യും വായും വൃത്തിയാക്കണം .ആഹാരം ചവച്ചരച്ചു കഴിക്കണം .കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് .തുറന്നിരിക്കുന്ന ആഹാരം കഴിക്കരുത് .ആവശ്യത്തിനു മാത്രം കഴിക്കുക .തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക .ഒരു ദിവസത്തിൽ പല പ്രാവശ്യം വെള്ളം കുടിക്കുക .കാലാവസ്ഥയ്ക്ക് യോജിച്ചതും വൃത്തി യുള്ളതുമായ വസ്‌ത്രം ധരിക്കുക .എന്നും കുളിക്കണം .രാവിലെയും രാത്രിയും പല്ല് തേക്കണം .തലമുടി ചീകി ഒതുക്കണം ..ചെരുപ്പിട്ട് നടക്കണം .എല്ലാവരുമായും നിശ്ചിത അകലം പാലിക്കുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം .വീടിനുള്ളിൽ കയറുന്നതിനുമുമ്പ് കൈയ്യും കാലും വൃത്തിയാക്കണം .കക്കൂസിൽ പോയശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകണം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|