നമ്മുടെ ശുചിത്വം
നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യം ഉണ്ട്. കുട്ടികളായ നാം ശുചിത്വം ശീലിക്കേണ്ടതാണ്. ദിവസവും പല്ലു തേയ്ക്കുകയും കുളിക്കുകയും വേണം. വീടും പരിസരവും വൃത്തിയാക്കണം. അങ്ങനെ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്ന് രക്ഷപ്പെടാം. അതുവഴി നമുക്ക് പടർന്നു പിടിച്ചേക്കാവുന്ന മാരക രോഗങ്ങളെ അകറ്റാൻ കഴിയും.
അതുപോലെ തോടുകളും പുഴകളും മലിനപ്പെടുത്തരുത്. പാഴ് വസ്തുക്കളും മാലിന്യങ്ങളും പ്രകൃതിയിലേക്ക് വലിച്ചെറിയരുത്.. ഇതുവഴി നാം നമ്മുടെ രാജ്യത്തെ സേവിക്കുകയാണ് ചെയ്യുന്നത്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|