ലോകത്തെ വിറപ്പിച്ച മഹാമാരി
കറങ്ങി നടന്ന് മനുഷ്യരെ അടക്കിയിരുത്തി
കൂട്ടം കൂടി ഉല്ലസിച്ചവരെ ഏകാന്തരാക്കി
മനുഷ്യത്വം പഠിപ്പിച്ച മഹാവ്യാധി
എത്ര പഠിപ്പിച്ചിട്ടും നമുക്ക് അന്യമായ ശീലം
നാം നെഞ്ചോട് ചേർത്തു വെക്കുന്നു....
കൈകഴുകുന്നു, മാസ്ക് ധരിക്കുന്നു ഈ ലോകം
നമ്മൾ തോൽക്കില്ല നാം അതിജീവിക്കും
ജാതിയും മതവും മറന്ന് മനുഷ്യനെ
പാഠം പഠിപ്പിച്ച ദിനങ്ങൾ
അതെ നമ്മൾ അതിജീവിക്കും
ഐക്യത്തോടെ ഏക മനസ്സോടെ..