പരീക്ഷയൊന്ന് കഴിഞ്ഞിടേണം
സ്കൂളൊന്ന് അടച്ചിടേണം
നാട്ടിലേക്കൊന്ന് പോയിടേണം
കൂട്ടുകാരോടൊത്ത് കളിച്ചിടേണം
വേനലവധി ആഘോഷിച്ചിടേണം
എൻ കുഞ്ഞു മനസ്സിൽ
അലതല്ലിയല്ലോ സന്തോഷം
അന്നേരം ഓർക്കാപ്പുറത്തെത്തിയ
കോവിഡാം മഹാമാരിയിൽ
ലോകം ഭയന്നു വിറച്ചു നിന്നു
റോഡുകളൊക്കെ വിജനമായി
നിരത്തുകളെല്ലാം ആളൊഴിഞ്ഞു
പരീക്ഷയില്ല ആഘോഷങ്ങളില്ല
എന്റെ സ്വപ്നങ്ങളൊക്കെയും വീണുടഞ്ഞു
എങ്കിലും എന്റെ മനസ്സു മന്ത്രിച്ചു
അതിജീവിക്കും നാം ഈ മഹാമാരിയെയും