ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/പ്രവർത്തനങ്ങൾ 2018-19

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഓപ്പൺ ലൈബ്രറി

ഫെബ്രുവരി 21, 2019

വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് ടീം അംഗങ്ങളാണ് ഇതിനുവേണ്ട പുസ്തക സമാഹരണം നടത്തിയത്. ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ തുറന്ന ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഇത്രയും സൗകര്യപ്രദമായ ഗ്രന്ഥശാല ഏവരും പ്രയോജനപ്പെടുത്തണമെന്ന് ടീച്ചർ പറഞ്ഞു. പ്രിൻസിപ്പൽ ശ്രീമതി ടീച്ചർ ആശംസ അറിയിച്ചു. ക്ലാസ്സുകളുടെ വരാന്തയിലാണ് ലൈബ്രറി ക്രമീകരിച്ചിരുന്നത്. അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകുന്ന ഈ പുതു സംരംഭം കുട്ടികളെ വായനയുടെ ലോകത്തേക്ക് ഉറപ്പായും കൊണ്ടുപോകും

സഹപാഠിക്കൊരു കൈത്താങ്ങ്

ഫെബ്രുവരി 9, 2019

പഠനപ്രവർത്തനങ്ങളിൽ മാത്രമല്ല മാനുഷിക മൂല്ല്യങ്ങളായ സ്നേഹം, നന്മ, സഹാനുഭൂതി എന്നിവ ഊട്ടി ഉറപ്പിക്കുന്നതിലും മുന്നിലാണ് എന്ന് തെളിയിച്ചിരിക്കുകയാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വിദ്യാർത്ഥികൾ. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന 6 ബിയിലെ വിദ്യാർത്ഥിയായ അഭിനവ്. ജെ. ബി. യുടെ വീട്ടിൽ സ്കൂളിൽ നിന്നും ഒരു സംഘം സന്ദർശനം നടത്തി. ഹെഡ്‌മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, റിസോഴ്സ് അധ്യാപിക, മറ്റ് അധ്യാപകർ, സഹപാഠികൾ അടങ്ങിയ ഒരു സംഘം അഭിനവിന്റെ വീട് സന്ദർശിക്കുകയും, അവന്റെ തുടർപഠനത്തിനാവശ്യമായ സഹായങ്ങൾ വാഗ‌്‌ദാനം ചെയ്യുകയും ചെയ്തു. അഭിനവിന് നല്ലൊരു സമ്മാനവും നൽകിയാണ് സംഘം മടങ്ങിയത്.

ചിത്രാ‍ഞ്ജലി സ്റ്റുഡിയോ സന്ദർശനവുമായി ലിറ്റിൽ കൈറ്റ്സ്

ഫെബ്രുവരി 12, 2019

ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് അവരുടെ സ്വപ്ന സാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും ,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്.

പഠനോത്സവം അധ്യാപനത്തിന്റെ വിജയോത്സവം

ഫെബ്രുവരി 8, 2019

എൽ.പി ,യു.പി. വിഭാഗത്തിലെ ഓരോ കുട്ടിയും പ്രതിഭകണ്ടെത്തി പ്രോത്സാഹിപ്പിച്ചതിന്റെ നേർക്കാഴ്ചയായി 08-02-2019ൽ ഗവ.മോഡൽ.എച്ച്.എസ്.എസിൽ നടന്ന പഠനോത്സവം.ആകർഷകമായ രീതിയിൽ വേറിട്ട പ്രവർത്തനങ്ങളാൽ കുട്ടികൾ ആർജ്ജിച്ച ശേഷികൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ച ഒരു മഹത്തായ സംരംഭമായി പഠനോത്സവം. ജില്ലാ ,ബ്ലോക്ക് ,ഗ്രാമ പഞ്ചായത്തംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ബാലരാമപുരം ബി.പി.ഒ.ശ്രീ.അനീഷ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വർണ്ണശബളമായ കലാ പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.യു.പി. സോഷ്യൽ സയൻസ് ക്ലബിന്റെ നേത്രത്വത്തിൽ സംഘടിപ്പിച്ച പുരാവസ്തു പ്രദർശനം മികച്ച നിലവാരം പുലർത്തി.കൂടാതെ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച എക്സിബിഷൻ മികവുറ്റതായിരുന്നു.

അഞ്ചാം ക്ലാസിലെ കുട്ടകൾ അവതരിപ്പിച്ച ശാസ്ത്ര നാടകം 7-ാം ക്ലാസ്സിലെ കുട്ടകളു ശാസ്ത്ര മൂകാഭിനയം അത്യന്തം ആകർഷകമായിരുന്നു. 6-ാം ക്ലസിലെ കുട്ടികളുടെ 'ചിത്രശലഭങ്ങൾ' എന്ന മലയാളം സ്കിറ്റ് വളരെ നല്ല പ്രവർത്തനമായി.രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ ഇംഗ്ലീഷ് കൊറിയോഗ്രാഫി ,ഒന്നാം ക്ലാസ്സിലെ കുട്ടകൾ അവതരിപ്പിച്ച അക്ഷരശ്ലോകം ,മൂന്നാം ക്ലസ്സുകാരുടെ ഓട്ടൻതുള്ളൽ എന്നിവ കുട്ടകളുടെ അവതരണമികവിന്റെ പ്രതികരണം തന്നെയായി മാറി.ക്ലാസ്സുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിന്റെ സാക്ഷ്യപത്രമായി മാറി ഗവ.എച്ച്.എസ്.എസ്.വെങ്ങാനൂരിൽ സംഘടിപ്പിച്ച പഠനോൽത്സവം.

റിപ്പബ്ലിക് ദിനാഘോഷം

ജനുവരി 26, 2019

ജനുവരി 26 റിപ്പബ്ലക് ദിനം സമുചിതമായി ആഘോഷിക്കുകയണ്ടായി . സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമി.റാണി ടീച്ചർ പതാകയുയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി.കല ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ.അംഗം ശ്ര.വി.ജി.ഗിരി ,പൈമറി അദ്യാപകനായ ശ്രി.ഗ്ലെൻപ്രകാശ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ.പി,യു.പി,ഹെച്ച്.എസ്.വിഭഗം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മാറുകൂട്ടി.സ്റ്റാഫ് സെക്രട്ടറി ശ്രി. സുരേഷ്കുമാർ കൃതജ്ഞത രേഖപ്പെടുത്തി

സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി

ജനുവരി 16, 2019

ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് 2018-19 അധ്യയന വർഷത്തിലെ സ്കൂൾ വർഷത്തിലെ സ്കൂൾ വാർഷികാഘോഷം ജനുവരി 16 ബുധനാഴ്‌ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരണീയ പൂയം തിരുന്നാൾ ഗൗരി പാർവ്വ‌തിഭായി തമ്പുരാട്ടി വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ കലാവിരുന്ന് ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. കണ്ണിനും മനസ്സിനും ക‌ുളിരേകിയ കലാപ്രകടനങ്ങൾ സ്കൂളിൽ സന്നിഹിതരായിരുന്ന ഏവരുടേയും ശ്രദ്ധയാകർഷിച്ചു.

സിനിമ നിർമാണത്തിൽ ചുവടുവച്ച് ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ആറ്റിങ്ങൽ ഡയറ്റും സംയുക്തമായി നടപ്പിലാക്കിയ സെല്ലുലോയിഡ് സിനിമാനിർമ്മാണ പദ്ധതിയിൽ നമ്മുടെ സ്ക്കൂളും പങ്കാളികളായി അരുത് എന്ന ഹ്രസ്വ ചിത്രത്തിലൂടെ. സ്കൂൾ അങ്കണത്തിൽ നടന്ന സിനിമാ ചിത്രീകരണത്തിലെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി ലതാകുമാരി ബാലരാമപുരം ബിപിഒ ശ്രീ ചേർന്ന് നിർവഹിച്ചു സ്കൂളിലെ പരിസരപ്രദേശങ്ങളിലുമായി നമ്മുടെ സിനിമാ ചിത്രീകരണം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി സിനിമ നിർമ്മാണത്തിലെ സങ്കീർണമായ ചില ഘട്ടങ്ങളെക്കുറിച്ച് കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും പ്രസ്തുത സംരംഭത്തിലൂടെ സാധിച്ചു.7B ലെ പാർവതിയും കൂട്ടരും തയ്യാറാക്കിയ തിരക്കഥയിൽ അരുത് സംവിധാനം ചെയ്തിരിക്കുന്നത് 10Bയിലെ അഭിജിത്ത് ആണ് കുട്ടികൾ പ്രധാന വേഷമിട്ട ചിത്രത്തിൽ 6B യിലെ വൈഷ്ണവി എസ് എസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചു

കേരളപ്പിറവി ആചരണം 2018

നവംബർ 1 മുതൽ രണ്ടാഴ്ചക്കാലം ഔദ്യോഗിക ഭാഷാചരണവും മലയാള ദിനാഘോഷങ്ങളും സംഘടിപ്പിച്ചു. നവംബർ 1ന് നവ കേരള സൃഷ്ടിയെ വിഷയമാക്കി ക്കൊണ്ട് കുട്ടികൾ വൈവിധ്യ രചനകളിലേർപ്പെട്ടു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. നവംബർ 6 ന് കലാമണ്ഡലത്തിലെ വിദഗ്ദ്ധ സംഘം അവതരിപ്പിച്ച കല്യാണസൗഗന്ധികം തുള്ളൽ ഏറെ രസകരവും വിജ്ഞാന പ്രദായകവും ആയിരുന്നു. ജനകീയ കലയായ തുള്ളലിനെ അടുത്തറിയുന്നതിന് ഈ പരിപാടി ഇടയാക്കി. പുസ്തകാസ്വാദനം, വായനക്കുറിപ്പുകൾ, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാരംഗം, കൈരളി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.

ഭക്ഷ്യമേള 2018

 
school

ഈ വർഷത്തെ സ്കൂൾ ഭക്ഷ്യമേള 2018 നവംബർ 2 ന് സംഘടിപ്പിച്ചു.വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ട് എല്ലാവരുടേയും മനസ്സും നാവും നിറഞ്ഞ ദിനമായിരുന്നു അത്. നാടൻ വിഭവങ്ങളും വിവിധ തരം പഴച്ചാറുകളും പലഹാരങ്ങളും ന്യൂ ജെൻ വിഭവങ്ങളും കൊണ്ട് മേള സമ്പന്നമായി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മേളയിൽ ഒത്തുചേർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ,ഫണ്ട് സമാഹരിയ്ക്കലായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ബഹു.ഹെഡ്മിസ്ട്രസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ . ലതാകുമാരി മേളയിൽ സന്നിഹിതയായിരുന്നു. പിറ്റിഎ ,എം പി റ്റി എ, സംരക്ഷണ സമിതി അംഗങ്ങളും അധ്യാപക അധ്യാപക ജീവനക്കാരും മേളയുടെ വിജയത്തിൽ ഒരു പോലെ പങ്കു വഹിച്ചു.

സ്കൂൾ കലോത്സവം 2018

 
 
പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ഉദ്ഘാടനം,ചെയ്യുന്നു

ഈ വർഷത്തെ നമ്മുടെ സ്കൂൾ കലോത്സവം ഒൿടോബർ 11, 12 തീയതികളിൽ നടത്തുകയുണ്ടായി. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളോട് നർമ്മത്തിൽ ചാലിച്ച പ്രഭാഷണത്തിന് ഒടുവിൽ ഈ സ്കൂളിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല, വാർഡ് മെമ്പർ, പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ ,പ്രിൻസിപ്പൽ എൻ ഡി റാണി ടീച്ചർ, ഹെഡ് മിസ്ട്രസ്സ് ബികെ കല ടീച്ചർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു തുടർന്ന് നടന്ന മത്സരത്തിൽ ഓരോ ഇനങ്ങളിൽ നിന്നുമുള്ള സ്കൂൾ പ്രതിഭകളെ തെരഞ്ഞെടുത്തു വിഷ്ണു ലാൽ സാറായിരുന്നു കലോത്സവ കൺവീനർ എല്ലാ അധ്യാപകരും കൺവീനർകൊപ്പം നിന്ന് കലോത്സവം വൻവിജയമാക്കി

ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ ബഹു. റിച്ചാർഡ് ഹേ എം.പി ദത്തെടുത്ത വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച്, ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെങ്ങാനൂരിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ നാലു മുതൽ എട്ടു വരെ നാല് ദിവസം നീണ്ടു നിന്ന സയൻസ് ഫെസ്റ്റിവലിൽഇന്ത്യയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശ പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുത്തു. ഗവ.മോഡൽ സ്കൂളിൽ നിന്നും നിഹാര ജെ കെ, ടിൻസി ശ്യാം, മൃദുല എം എസ്, അഭയ്ജിത്ത് എ, ബെൻസൻ ബാബു ജേക്കബ് എന്നീ വിദ്യാർത്ഥികളെയാണ് എം.പി സ്പോൺസർഷിപ്പിൽ ലഖ്നൗവിൽ അയച്ചത്. രാജലക്ഷ്മി ശ്യാമള, കവിതാ ജോൺ എന്നീ അധ്യാപകരും സയൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു . പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.

സ്‌കൂൾ പി റ്റി എ പൊതുയോഗം

ഗവ.മോഡൽ എച്ച് എസിലെ 2018 -19 അധ്യയന വർഷത്തെ സ്‌കൂൾ പി റ്റി എ പൊതുയോഗം 28.09.2018 വെള്ളിയാഴ്ച കൂടുകയുണ്ടായി ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ എസ്സ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് പുതിയ ഭാരവഹികളെ തെരഞ്ഞെടുത്തു . പി റ്റി എ പ്രസിഡന്റ് ആയി ശ്രീ.സുനിൽകുമാർ എസിനെ വീണ്ടും തെരഞ്ഞെടുത്തു..

അധ്യാപകദിനം

 
പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം

അധ്യാപനത്തിന്റെ ശ്രേഷ്ഠതയും മാന്യതയും പുതു തലമുറയുടെ മനസ്സിൽ സൂര്യശോഭയോടെ തെളിഞ്ഞ ദിനമായിരുന്നു സെപ്തംബർ.5 ചൊവ്വപ്രത്യേക അസംബ്ലിയോടെയാണ് ദിനാരംഭം കുറിച്ചത്. ആദ്യകാല അധ്യാപകനും ഹെഡ്മാസ്റ്ററും സംരക്ഷണ സമിതി ചെയർമാനുമായ ശ്രീ.പ്രഭാകരൻ സാറിനെ ഹെഡ്മിസ്ട്രസ് കല ടീച്ചറും പ്രിൻസിപ്പൽ റാണി ടീച്ചറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.പ്രഭാകരൻ സാറിന്റെ വിദ്യാർത്ഥികളായ ഫേളാറി ടീച്ചർ, പി റ്റി എ മെമ്പർ ഗിരി എന്നിവരും ഗുരു വന്ദനം നടത്തി. കുട്ടികൾ എല്ലാ അധ്യാപകരെയും ആദരിച്ച ചടങ്ങ് വികാര നിർഭരമായിരുന്നു. ആ സമയം 6 A യിലെ അഭിജിത്ത് ഗുരു വന്ദന ഗാനം ആലപിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് നിഹാര സംസാരിച്ചു. പ്രധാനാധ്യാപിക, പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ,അവരുടെ ഗുരുനാഥന്മാരെ അനുസ്മരിച്ചു.

 
കുട്ടി അധ്യാപകർ ക്ലാസ്സെടുക്കാൻ തയ്യാറെടുത്തിരിക്കുന്നു

ഉച്ചക്ക് ശേഷം കുട്ടികളാണ് 1 മുതൽ 10 വരെ ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. കുട്ടി അധ്യാപകർ ഗുരു വിന്റെ ഗൗരവത്തോടെ ക്ലാസ്സുകളിലെത്തിയപ്പോൾ എല്ലാ കണ്ണുകളും കൗതുകത്തിന്റെ പൂത്തിരിയുമായി വരവേറ്റു. തികച്ചും അനായാസമായാണ് കുട്ടി അധ്യാപകർ ക്ലാസ്സെടുത്തത്.സ്കൂൾ കാമ്പസ് കുട്ടി അധ്യാപകരുടെ മേൽ നോട്ടത്തിൽ നല്ല അച്ചടക്കത്തോടെ നിലകൊണ്ടു. അധ്യാപനത്തിനു ശേഷം കുട്ടികൾ അവരുടെ രസകരവും പുതുമയുള്ളതുമായ അനുഭവങ്ങൾ പങ്കുവെച്ചു. പലരും അധ്യാപനം തൊഴിലാക്കാൻ ആഗ്രഹിച്ചതായി പറയുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാം ഹെഡ്മിസ്ട്രസ് ഉപഹാരങ്ങൾ നല്കി. അധ്യാപകനാകാൻ കഴിഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കുട്ടികൾ മടങ്ങിയത്. വരും തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയും, അധ്യാപക ദിന ത്തിന്റെ അവിസ്മരണീയ സ്മരണകളോടെയും അധ്യാപകരും ഈ ദിനം ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു.

കായിക ദിനം 2018-19

 
വിജയികൾ

2018-19 വർഷത്തെ സ്കൂൾ കായിക ദിനം പതിവിൽനിന്ന് വ്യത്യസ്തമായ രണ്ടുദിവസങ്ങളിലായി നടത്തുകയുണ്ടായി. ആഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് നടത്തിയത്. ആദ്യദിവസം സ്കൂളിൽ വച്ചും, രണ്ടാം ദിവസം വെങ്ങാനൂർ സറ്റേഡിയത്തിലുമായ മൽസരങ്ങൾ നടത്തപ്പെട്ടു. ജൂനിയർ ഇന്റർനാഷണൽ അത്‌ലറ്റ് ശ്രീ.പ്രദീപ് മാത്യു പോളാണ് വിശിഷ്ട അതിഥിയായെത്തിയത്. മൽസരാർത്ഥികൾ നാലു ഹൗസുകളായി‌ (ഇൻദ്രനീലം,പവിഴം,മരതകം,മാണിക്യം) തിരിഞ്ഞ് നടത്തിയ മാർച്ച്പാസ്റ്റ് വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായി മാറി. മാർച്ച് പാസ്റ്റിൽ ചീഫ്ഗസ്റ്റ് സല്യൂട്ട് സ്വീകരിക്കുകയും ശേഷം പതാക ഉയർത്തി. തുടർന്ന് സ്പോർ‌ട്ട്സ് ക്യാപ്റ്റൻ പ്രതിജ്ഞ എടുക്കുകയുണ്ടായി ശ്രീ പ്രതീപ് മ്യാത്യു പോൾ മേള ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികളും, ഏതെങ്കിലും സപോർട്സ് ഗെയ്‌മിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അത് അന്തർദേശീയ നിലവാരമുള്ള പ്രകടനത്തിനായിട്ടല്ല മറിച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധിയായി കാണണമെന്നും അഭിപ്രായപ്പെട്ടു.

 
വിജയികൾ

സ്കൂൾ പ്രിൻസപ്പൾ,എച്ച്.എം, പി.റ്റി.എ പ്രസിഡൻറ് മറ്റു പി.റ്റി.എ അംഗങ്ങൾ എന്നിവർ തഭവസരത്തിൽ സന്നിഹിതരായിരുന്നു. 10-ൽ പഠിക്കുന്ന മൃദുല, നിഹാര എന്നീ കുട്ടികൾ പ്രോഗ്രാമിന്റെ അവതരണം നടത്തുകയും ഇവരിലെ പ്രകടനം ചീഫ് ഗസ്റ്റിന്റെ പ്രത്യേക അംഗീകാരത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് യു.പി കുട്ടുകളുടെ വിവിധ മൽസരങ്ങൾ നടക്കുകയും വളരെ വാശിയോടെത്തന്നെ ഭൂരിപക്ഷം കുട്ടികളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. ആദ്യദിന മൽസരങ്ങൾ 4 മണിയോടെ അവസാനിച്ചു.

രണ്ടാം ദിവസ മൽസരത്തിൽ വെങ്ങാനൂർ സ്റ്റേഡിയത്തിൽ വച്ചു നടത്തുകയും, ഹെച്ച്.എസ്,ഹെച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. വിവിധ കഴിവുകളുള്ള പുതിയ കുട്ടികളെ കണ്ടെത്താൻ ഇതിനു സാധിച്ചു. 3മണിയായപ്പോൾ മൽസരങ്ങൾ അവസാനിച്ചു. മൽസര വിജയികൾക്ക് സർട്ടിഫിക്ക്റ്റും മെഡലും നല്കുകയും ചെയ്തു. എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യം ഈ സപോർട്സ് ഡേയ് വിജയമാക്കിത്തീർക്കുവാൻ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്

പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്

 
ദുരിതാശ്വാസം
 
പ്രളയബാധിതർക്ക് പഠന സഹായം ശേഖരിച്ചപ്പോൾ

കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.

സ്വാതന്ത്യദിനം

 
സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തൽ

മഴയിൽ കുതിർന്ന സല്യൂട്ട്

സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബി കെ കല ടീച്ചർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്. മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.

ദേശഭക്തി...പ്രവർത്തനത്തിലൂടെ

 
സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം

സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.



നാഗസാക്കി ദിനം

യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ

 
യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ

മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം മുൻ എം എൽ എ ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.



സഡാക്കോ നിർമാണം

 
സഡാക്കോ കൊക്കുകളുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ‌



യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.

ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം

ജൂലൈ 21

 
സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.
'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി
എൽ പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

 
കോഴിക്കുഞ്ഞ് വിതര​ണം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു

ജൂലൈ 20

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിവിള സർക്കാർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു ചടങ്ങിൽ കോവളം എം. എൽ. എ വിൻസന്റ് അവർകൾ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ സക്കൂൾ പി. ടി. എ അംഗങ്ങൾ എല്ലാം സജീവമായി പങ്കെടുത്ത പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു. 50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി. ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.



വായനാ വാരം

ജൂൺ 19

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.

നൂതന മത്സരങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ്

 
കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു

വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്.

കേരള കൗമുദി ദേശാഭിമാനി ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ

വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.

സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്

 
പുസ്തകവണ്ടി

സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.

ലഹരി വിരുദ്ധ ബോധവത്ക്കണം

കുട്ടികളെയും നാട്ടുകാരേയും ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ മിമിക്രി താരവും ഈ സ്കൂളിലെ അധ്യാപകനുമായ ശ്രീ വിനോദ് ശാന്തിപുരത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടിന്റെ വിവിധഭാഗങ്ങളിലും പല വിദ്യാലയങ്ങളിലുമായി നടത്തിയ ഈ ലഹരി വിരുദ്ധ സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലി.

മരുവത്ക്കരണ വിരുദ്ധദിനം

ജൂൺ 17

നമ്മുടെ നാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം കാലാവസ്ഥാവ്യതിയാനമാണ്.മരുവത്കരമാണ് ഇതിനു കാരണം.വളരുന്ന തലമുറയെ ബോധവത്കരിക്കാനായി നമ്മുടെ സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നമ്മുടെ സ്കൂളിലെ പ്രകാശ് സർ കൈകാര്യം ചെയ്തു.

മികവിന്റെ നെറുകയിൽ ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂർ

 
ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയിൽ നിന്നും ബഹുമാനപ്പെട്ട ഹെഡിമിസ്‍ട്രസ്സ് കല ടീച്ചർ സ്വീകരിക്കുന്നു

ജൂൺ 16

ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല ഏറ്റുവാങ്ങി.

ഭൂമിയെ തൊട്ടറിഞ്ഞ് പരിസ്ഥിതി ദിനാചരണം

ജൂൺ 5
'

 
ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നടുന്നു

ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച ഹരിതോത്സവം പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും‌ ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശു‌ചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ‍ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി ...

ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു. ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.

പ്രവേശനോത്സവം2018

 
പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു

ജൂൺ 1‍ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി.

തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു

മുന്നൊരുക്കം

മെയ് 29

29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു . പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം. എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി .

ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു