സാധ്യമോ ഇവിടെ ഇനി ഒരുമനുഷ്യ ജന്മം,
മർത്യനു ഋതുക്കൾ എല്ലാം വൃഥാ ഓർമകളാകുമോ ?
കൊടും വ്യാധികൾ പൊടുന്നനെ പൊട്ടിമുളക്കുന്നു
പൊട്ടിമുളച്ചവ പാരിലെങ്ങും പതിഞ്ഞു കിടക്കുന്നു
പാരിൻ പച്ചപ്പൂറ്റി എടുത്തവ ആർത്തു അട്ടഹസിച്ചു ഇരമ്പുന്നു
ആ അട്ടഹാസം പൊടുന്നനെ നിശബ്ദമക്കിടുമെന്ന
നിശ്ചയദാർഢ്യം മനസ്സിൽ കുറിച്ച് ,ശിലകൾന്നോണം
ഉറച്ചു കൈകൾ കോർക്കുന്നു മർത്യൻ
ക്രൂരനാം മനുഷ്യൻ പണ്ട് ചെയ്തു വച്ച പ്രവർത്തികൾക്ക്
കൂലിയാകും ഇന്നിന്റെ അവസ്ഥ .ക്രൂരതകൾക്കൊടുവിൽ
കൂലിയായി വാങ്ങുന്നത് ഒരു പിടി ചാരം അല്ലോ .
ഇന്നിന്റെ അസ്തമയം കണ്ടിട്ടു നിദ്രതയിലാണ്ടു
നാളെയുടെ ഉദയം കാണുമോയെന്നതിൽ
നിശ്‌ചയമില്ലാത്ത ജീവിതമല്ലോ മർത്യന് എന്നിട്ടു
അവനെന്തുവേണ്ടി ഈ ക്രൂരതകൾ കാട്ടി
നശിപ്പു ഈ സ്വർഗ്ഗതുല്യമായ ഭൂമിയെ
വീണ്ടും സ്വർഗ്ഗതുല്യമക്കിടുവാൻ വിവേകമുള്ള മനുഷ്യജീവികൾ
ഒരേ മനസോടെ ഒന്നിച്ചു നിന്നാൽ ഇനിയും സമയം അതിക്രമിചിട്ടല്ലൊട്ടും .
പുതുനാമ്പുകൾ മൊട്ടിടുമി ഭൂമിയിൽ മനുഷ്യ ജന്മം വീഥികളിനിയും തുറക്കപ്പെടും
നമ്മുടെ നാളുകൾ പുതു ജീവിതങ്ങൾ ഇനിയും മിന്നിത്തിളങ്ങും
ഇതിനെല്ലാമാധാരം ഒന്ന് മാത്രം ജീവികൾl മനുഷ്യ ജീവികൾ ......