പ്രപഞ്ചമാകുന്ന ദീപമേ
നിന്നിൽ പ്രതിഫലിക്കുന്ന
നന്മയുടെ വെളിച്ചം ആണ്
സത്യം ...............
സത്യമെന്ന പൊരുൾ
തേടി മർത്ത്യൻ അലയുമ്പോൾ
അന്ധകാരത്തിൻ ചുഴിയിൽ
നിന്നും ഉതിരുന്ന നാളമാണ് സത്യം
മർത്യനെ മർത്ത്യൻ ആക്കും സത്യം
വിശ്വ പ്രപഞ്ചത്തിൻ ജ്വലനമാണ് സത്യം
അണയുന്ന സത്യങ്ങൾ
അന്ധകാരത്തിൽ
മായുന്ന സത്യങ്ങൾ
അസത്യമാകും കരുതൽ വീശവേ സത്യം
നിലയ്ക്കുന്ന മണ്ണിൽ പാകുന്ന വിത്തുകൾ
മുളക്കുമോ ഹരിതമായ സസ്യമായി
സത്യമാകുന്ന പൊരുളിനെ തിരിച്ചറിയുക
നന്മയെന്ന് തിരിച്ചറിയുക നന്മയെന്ന
പാനമുക്കായ് തുറന്നിടും .........
സത്യം ജയിച്ചിടും ഈ ഉലകിൽ
ഭാരതം വിളിച്ചോതുന്ന മന്ത്രം
സത്യമേവ ജയതേ
സത്യമേവ ജയതേ
സത്യമേ നിത്യസത്യമേ
ജയിക്കൂ നീ ജയിക്കു നീ
അനന്തമാകുന്ന സത്യമെന്നും
അല തല്ലട്ടെ ഈ ജഗത്തിൽ