മനുഷ്യർ തന്നെയുണ്ടാക്കിയ മഹാവിപത്തല്ലൊ ഈ മഹാമാരി
ലോകവും ശാസ്ത്രവും തല കുനിക്കുമ്പോൾ
മഹാ നഗരങ്ങളിൽ പ്ലാസ്റ്റിക് ചവർ പോലെ
മൃതദേഹം കുന്നുകൂടുന്നു
അപ്പോഴേക്കും ശാസ്ത്രം പകച്ചു നോക്കുന്നു
ഇൻഡ്യ എന്ന മഹാരാജ്യം ഇതിനെ മറികടന്നു
മനുഷ്യൻ മനുഷ്യനായി
വീട്ടിൽ ഇരുന്നാൽ ലോക വിപത്തും വഴി മാറും
എന്നല്ലോ ഭാരത മണ്ണിൻ
മഹത് വ്യക്തികൾ വചനം
ഇന്ത്യ എന്ന രാജ്യത്തിനു മുന്നിൽ
ലോകരാഷ്ട്രം നമിക്കുന്നു
നമ്മൾ ഈ കൊടും വിപത്ത്
മറികടക്കുകയാണല്ലോ
പുതു പ്രതീക്ഷകൾതൻ പുതു നന്മകൾ
പുനർ ജനിക്കുന്നല്ലോ
പുതിയൊരു ലോകം വാർത്തെടുക്കാൻ
കഴിഞ്ഞല്ലോ