ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പകർച്ചവ്യാധിക്കുമുന്നിൽപകച്ചു നിൽകുമ്പോൾ

പകർച്ചവ്യാധിക്കുമുന്നിൽപകച്ചു നിൽകുമ്പോൾ

ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയു ടെ മുന്നിൽ ഭയത്തിൽ നിൽക്കുകയാണ്..... നമ്മൾ അത് അതിജീവിക്കും എന്ന വിശ്വാസത്തിൽ രാഷ്ട്രങ്ങളും സാർസ്.. എബേ തുടങ്ങിയ വൈറസുകൾക്കു ശേഷം ലോകത്തെ മുട്ടുകുത്തിച്ച വൈറസ് ആണ് നോവൽ കൊറോണ വൈറസ് എന്ന covid 19.

ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിയിലാണ് ഈ വൈറസിന്റെ ഉത്ഭവം എന്ന് കരുതുന്നു..... 2019ഡിസംബറോടെ ഇത് ചൈനയുടെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കാനിടയായി. പിന്നീട് വൈറസ് പല രാഷ്ട്രങ്ങളിലും വ്യാപിക്കാനിടയായി.. ഇന്ത്യ യിൽ മാത്രം തന്നെ ആറായിരത്തോളം പേർക്ക് രോഗബാധ സ്ഥിതീകരിക്കയുണ്ടായി...
എന്താണ് കൊറോണ വൈറസ്??
ജലദോഷം പോലെ തുടങ്ങിയ സാർസ് മെർബോ തുടങ്ങിയ രോഗങ്ങൾക്കു വരെ കാരണമാകുന്ന, വിനാശകാരിയായ രോഗാണുവാണ് കൊറോണ... കിരീടം, പ്രഭാവലയം തുടങ്ങിയ അർഥങ്ങളുള്ള കൊറോണ എന്ന വക്കിൽ നിന്നാണ് വൈറസിന് ഈ പേര് കിട്ടിയത്. ഈ വൈറസിന് ചുറ്റുമുള്ള മെഴുകു പോലുള്ള ആവരണം കിരീടവുമായി ഏറെ സാദൃശ്യമുണ്ട്. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന സ്യൂനോട്ടിക് വൈറസ് ആണ് കൊറോണ..
പ്രതിരോധിക്കാം.....

കൊറോണ വൈറസിനെ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും സോപ്പ്, ഹാൻഡ് വാഷ്, ആൾക്കഹോൾ അടങ്ങിയ സാനിറ്റേസർ തുടങ്ങിയവ ഉപയോഗിച്ച് കൈ കഴുകുന്നത് ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കും.. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് കാരണം ഇതിനു പുറത്തുള്ള മെഴുകു അലിയും എന്നാണ് പുതിയ കണ്ടെത്തൽ

  • ഇടയ്ക്കിടെ കണ്ണിലും മൂക്കിലും വായിലും സ്പര്ശിക്കാതിരിക്കുക.
  • സോപ്പ് ഹാൻഡ്‌വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുന്നത് വൈറസിന് പ്രതിരോധിക്കാൻ സഹായിക്കും.
  • സ്രവങ്ങളി ലൂടെ രോഗം പകരുന്നതുകാരണം ചുമക്കുമ്പോഴും തുമ്മുമ്പോഴും ഹാൻഡ് കർചീഫ് അല്ലെങ്കിൽ ടിഷു പേപ്പറോ ഉപയോഗിക്കുക.
  • സാമൂഹിക അകലം പാലിക്കുക
  • പുറത്തു അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ഇറങ്ങുക..ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക
    .

ലക്ഷണങ്ങൾഎന്തെല്ലാം?
ജലദോഷം, പനി, ചുമ, ന്യൂമോണിയ, ക്ഷീണം, വൃക്ക തകരാർ, ശ്വാസ തടസം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

വരുമോ പ്രതിരോധ മരുന്നു്?

മലമ്പനിക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറിക്കിൽ ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമോ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എക്‌സയൻഷ്യ ബി. സി. ജി. HIV പ്രതിരോധ മരുന്ന്, എബോള പ്രതിരോധ മരുന്ന്, ഇന്റർഫെറെ അൽഫോ, അവിഗാൻ തുടങ്ങിയവ കോറോണയെ പ്രതിരോധിക്കാൻ കെല്പുണ്ടോയെന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

വൈറൽ ആകുന്ന വ്യാജവാർത്തകൾ കൊറോണ പടരുന്നതിനേക്കാൾ വേഗത്തിലാണ് വ്യാജവാർത്തകൾ പ്രചരിക്കുന്നത്. അത് തടയാൻ കഴിവതും ശ്രമിക്കുക...
covid 19ന്റെ ദൂഷ്യ ഫലങ്ങൾ...

  • അനേകം പേർ മരിക്കുന്നു...
  • 25കോടി പേർക്ക് തൊഴിലില്ലാതെ വന്നു
  • 34ലക്ഷം കോടി ഡോളറിന്റെ ആദായ നഷ്ടം
  • ടൂറിസം മേഖലക്ക് തിരിച്ചടി.
  • ഒന്നര കോടി കുട്ടികളുടെ പഠനം മുടങ്ങും..

ഇതുപോലുള്ള വൈറസുകൾ വരാതിരിക്കാൻ ചെയ്യേണ്ടത്.

  • സാമൂഹിക അകലം പാലിക്കാം.
  • യാത്രക്ക് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കാം.
  • വ്യക്തി ശുചിത്വം, പരിസര ശുചിത്വം പാലിക്കാം.

നമ്മൾ കോറോണയെ നേരിടുക തന്നെ ചെയ്യും.
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.

ക‍ഷ്ണ ഡി ആർ
8 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം