പിറന്നു വീണപ്പോൾ
തോന്നിയതു കൗതുകം
വായിലിറ്റിച്ചു വീഴ്ത്തിയ
മുലപ്പാൽ മധുരം -
നുണഞ്ഞപ്പോൾ
തോന്നിയതു മാതൃമഹത്വം
പിച്ചവെച്ചാദ്യം - ഇടറിവീണപ്പോഴും
വെറുനിലത്തുരുണ്ടേറെ -
തളർന്നപ്പോഴും
തൊന്നിയതു പുതിയ -
പാഠങ്ങൾ
അക്ഷര തെളിമയിൽ - ബാല്യം തളച്ചപ്പോൾ
തോന്നിയതു ജിജ്ഞാസ
കൗമാരം ബാധിച്ച - കണ്ണുകളെപ്പോഴും
ആരെയോ തേടിയിരുന്നു -
എന്നറിയുമ്പോൾ
തോന്നിയതു - കുസൃതിത്തരം
ജീവിത സത്യത്തിനു - മുന്നിൽ പകച്ചപ്പോൾ
തോന്നിയതു വിഡ്ഢിത്തം
ജരാനരകൾ ബാധിച്ച - ജീവിതവസാനത്തിൽ
തോന്നിയതു നൈരാശ്യം
ജീവിത പുസ്തകം - തുറന്നുവച്ചു
നാളുകൾ ഓരോന്നായ് -
മറിച്ചീടവേ
ജീവിതത്തിന്റെ - അവസാനവെളിച്ചവും
എന്നിൽ നിന്നകലുന്നതായ് - അറിയുന്നു ഞാൻ
മരുന്നിന്റെ മണമുള്ള - രാവുകൾക്കു
വിടചൊല്ലുമ്പോഴും
പിന്നിപ്പോയ കുറേ - സ്വപ്‌നങ്ങൾ
ഹൃദയത്തിൽ ചേർത്തു -
വായിക്കുമ്പോഴും
കടമെടുത്ത കിനാക്കളെ
പുൽകി മയങ്ങുമ്പോഴും
വായിച്ചറിയിച്ചറിയുവാൻ -
കഴിയാത്ത
കുറേ സത്യങ്ങളുമായ്
ജീവിതാപുസ്തകമെൻ -
മുന്നിൽ
തുറന്നു കിടക്കുകയായിരുന്നു.