ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ജീവിതം കൊറോണ കാലത്ത്...
ജീവിതം കൊറോണ കാലത്ത്...
ഈ കൊറോണ കാലത്ത് ആഴക്കടലിൽ വീശിയടിക്കുന്ന തിരമാലകൾ പോലെ ആഞ്ഞടിക്കുകയാണ് ഓരോ മനുഷ്യമനസ്സുകളിലും ചൈനയിൽനിന്ന് വ്യാപിച്ചു തുടങ്ങി ഒരു സാവകാശവും കൂടാതെ ജനങ്ങൾക്ക് പിന്നാലെ പ്രയാണം തുടരുകയാണ് കൊറോണ. ചൈനയിൽ നിന്നു തുടങ്ങികൊറോണ ഇപ്പോൾ ഒരുപാട് പേരുടെ ജീവനെടുത്തു. എന്നാൽ ഇപ്പോൾ ചൈനക്കാർ മരണനിരക്ക് കൂടുതൽ അമേരിക്കയിലാണ്. എല്ലാ രാജ്യങ്ങളെയും ഒന്നോടെ വിഴുങ്ങിയ കൊറോണ നമ്മുടെ കേരളത്തെയും കടന്നാക്രമിച്ചു. പ്രവാസികളും വിദേശികളും വഴിയാണ്കൊറോണ ഇവിടെ എത്തിയത്. മറ്റു സംസ്ഥാനങ്ങളെ പോലെ ഉയർന്ന സംഖ്യയിൽ രോഗികൾ മരണപ്പെട്ടിട്ടില്ല.. അത് കേരളത്തിന് വളരെ ആശ്വാസമേകി. മലയാളികളുൾപ്പെടെ എല്ലാവരും ജോലിക്ക് പോകാനും പുറത്തിറങ്ങാൻ പറ്റാതെ യും വിഷമിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും പൈസയില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരെയും ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് കാണാൻ കഴിഞ്ഞു. ഇന്ന് ഇത്രയെങ്കിലും കഷ്ടപ്പെടുകയും ജാഗ്രത പുലർത്തുകയും ചെയ്താലേ നാളെ ഒരു രോഗവും വരാതെ വൈറസിനെ കയ്യിൽനിന്നും പിടിവിട്ട് രക്ഷപ്പെടാൻ കഴിയൂ. അതിനെ സർക്കാരും ആരോഗ്യപ്രവർത്തകരും തരുന്ന നിർദേശങ്ങൾ പാലിച്ചേ പറ്റൂ.. അതിൽ ചിലതാണ് താഴെ പറയുന്നത്
അങ്ങനെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദിശയിലോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. ഈ സമയങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളോ പട്ടിണിയോ എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സർക്കാർ പ്രവർത്തകരെ അറിയിക്കുക. അവർ നമുക്ക് വേണ്ട എന്ന് താമസസൗകര്യവും ഭക്ഷണവും ഒരുക്കി തരും. ഇത്തരം മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാവരും കഴിഞ്ഞു പോയാൽ നാളെ നല്ലൊരു പ്രഭാതത്തെ കാണാൻ കഴിയും. നിപ്പയും പ്രളയത്തെയും മറികടന്ന മലയാളികൾ കോറോണയെയും അതിജീവിക്കും. അന്ന് നമ്മൾ ഒറ്റക്കെട്ടായി നിന്ന് അതുപോലെ ഇന്നും ഒറ്റക്കെട്ടായിനിന്ന് കോറോണയെ തുരത്താം.. എന്നാലേ നല്ലൊരു കേരളത്തെയും ലോകത്തെയും വാർത്തെടുക്കാൻ കഴിയൂ.. നല്ലൊരു നാളെക്കായി ഈശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട്....
|