നിൻ ജന്മവീര്യമുൾക്കൊണ്ടു
ചൈനയിലൂന്നിയുറപ്പിച്ച്
ഇറ്റാലിയൻ നാട്ടിലേക്ക് ചുവടുവെച്ച്
അവിടന്ന് സ്വർഗ്ഗ തുല്യമാമീമണ്ണിൽ വേരൂന്നി പടരവേ
നിൻ കാലടികളിൽ ഞെരിഞ്ഞമരുന്ന ഭൂമി തൻ മക്കൾ
മരണ ഭീതിയിൽ അലയുന്നു കേഴുന്നു
സംഹാര താണ്ഡവമാടും നിൻ കരാളഹസ്തം
ലോകത്തെ ഭ്രമത്തില കപ്പെടുത്തി
അലറും മാനവൻ തൻ കണ്ണുനീർ ബാക്കിയാക്കി
മഹാമാരിയായി ലോകമാകെ പെയ്തിറങ്ങുമ്പോൾ
ഭൂമിതൻ വിശാലതയിൽ സംഹാരതാണ്ഡവത്താൽ
മാനവ സ്വപ്നത്തിൻ ചിറകുകൾ ബാക്കിയാക്കി നീ
അപ്പോഴും ഭൂമി തൻ മക്കൾ
കർത്തവ്യം പാലിച്ച് സ്വതന്ത്ര ഭൂമിയെ കാത്തിടാനായ് ഒന്നിച്ചു പൊരുതി
സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി മാസ്കുകൾ കൊണ്ട് മുഖം മറച്ച്
മാനവകുലത്തിൻ നന്മയ്ക്കായി
കൊറോണക്കെതിരെ പൊരുതി ജയിപ്പിപ്പൂ
മഹാമാരിയും നിന്നെ തുരത്തും
മാനവൻ തൻ നന്മ..