നേരമിത്രയുമായിട്ടും സ്കൂൾ
ബസ് ഇനിയും വന്നില്ല
ചായ കുടിക്കും നേരത്തും
പാലക്കാരാരും വന്നില്ല
വാർത്തകൾ നോക്കും നേരത്തും
പത്രക്കാരേം കണ്ടില്ല
ഉച്ചപ്പാത്രം നിറയ്ക്കാനായി
മീൻമാമനേം കണ്ടില്ല
ബൈക്കിൽ ചുറ്റും ചേട്ടന്മാർ
ഓടിപ്പായും ജോലിക്കാർ
ആരേം റോഡിൽ കണ്ടില്ല
എന്താണമ്മേ ഇവരെല്ലാം,
ചൊല്ലാതവധിയെടുത്തെന്നോ?
ഇല്ലെന്മകളെ ചൊല്ലീടാം....
കൊറോണ എന്നൊരു വൈറസ്
നമ്മളെ എല്ലാം ലോക്ക് ആക്കി.