ആനന്ദത്തോടെയിരുന്നൊരു കാലത്ത്
ഉല്ലാസത്തോടെയിരുന്നൊരു നേരത്ത്
ആകസ്മികമായി വന്നെത്തിയ വ്യാധിയിലകപ്പെട്ട്
മാനവരിതാ കേണിടുന്നു.
തൻ പ്രാണനു വേണ്ടി പിട-
ഞ്ഞിടുന്നു.
പകച്ചു പോയ് നമ്മുടെ വിദ്യയും ശാസ്ത്രവും
പകച്ചു പോയ് വൈദ്യശാസ്ത്രമതും
ശോകമാം കാഴ്ചകൾ കൺമുന്നിൽ കാണവേ
സർവ്വേശാ കരുണ ചൊരിയേണമേ
വിദ്യകൊണ്ടമ്മാനമാടുന്ന
മാനവർ തൻ മുന്നിൽ ശക്തമാം വെള്ളിടിതൻ വേഗത്തിൽ പടരുന്നു
സംഹാര താണ്ഡവമാടുന്നു
ദുർവിധിതൻ കവചമണി_
ഞ്ഞ വിപത്തിനെ തടുത്തു മുന്നേറാനാകുമോ മിത്രമേ?
എത്രപേർ മണ്ണോടു ചേരുമീ ഭൂമിയിൽ
അത്രമേൽ ആശങ്ക വർദ്ധിക്കുമെന്നാലും
ഭാവികാലത്തിൻ ശുഭ-
പ്രതീക്ഷയ്ക്കായി
നമുക്കൊന്നിച്ച് മുന്നേ റിടാം
കൊറോണയെന്ന മഹാവിപത്തിനെ ജയിക്കുവാൻ സർവ്വേശാ
ശക്തിയേകേണമേ
ലോകമേ നിന്നെ ഇരുട്ടിലേയ്ക്കാഴ്ത്തിയ
വ്യാധിയെ തടുക്കുവാൻ
ശക്തിയേ നൽകേണമേ
കർമ്മനിരതർതൻ യജ്ഞ ത്തിനായ് cപതിഫലം നൽകീടാം പ്രാർത്ഥനയാൽ
രോഗ സുഖത്തിനായ് യജ്ഞിച്ചവർക്കെല്ലാം ആദരമർപ്പിച്ച് വണങ്ങിടാ-
മൊരു മനസ്സാൽ