ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ പാവം അനിയത്തി പ്രാവ്

പാവം അനിയത്തി പ്രാവ്

പണ്ട് ഒരു അനിയത്തി പ്രാവും ഒരു ചേട്ടത്തി പ്രാവും ഉണ്ടായിരുന്നു .ചേട്ടത്തിപ്രാവ് മഹാ ദുഷ്ടയായിരുന്നു .അനിയത്തി പ്രാവിനെ മിക്കപ്പോഴും ഉപദ്രവിക്കും .കിട്ടുന്ന ആഹാരത്തിന്റെ വലിയ പങ്കും എപ്പോഴും ചേട്ടത്തി പ്രാവ് എടുക്കുമായിരുന്നു .എന്തൊക്കെ ഉപദ്രവിച്ചാലും അനിയത്തി പ്രാവ് ഒന്നും ചെയ്യില്ല .എല്ലാം സഹിക്കും .അങ്ങനെ ഒരു ദിവസം അവർ തീറ്റ തേടി നടക്കുമ്പോൾ കുറെ പയറുമണി കിട്ടി .ഇവിടെ ഇഷ്ടം പോലെ പയറുമണികളുണ്ട് ,കൊത്തിയെടൂത്തോളു എന്ന് ചേട്ടത്തി പ്രാവ് പറഞ്ഞു .കൂട്ടിൽ കൊണ്ടുപോയി വറുത്തു കഴിക്കാം .സഞ്ചി നിറഞ്ഞു .വേഗം വാ ,വീട്ടിലോട്ടു പോകാം നാഴി നിറയെ പയറുണ്ട് .ഇതിൽ നിന്ന് ഒന്ന് പോലും കട്ട് തിന്നരുതു . ഇത് വറുത്തു വൈക്കൂ ,ഞാൻ പുറത്തു പോയിട്ട് വരാം. ഞാൻ വന്നിട്ട് പയറ് അളന്നു നോക്കും .

ചേട്ടത്തി പ്രാവ് പുറത്തു പോയിട്ട് വന്നു .അനിയത്തി നീ പയറ് വറുത്തോ ? വറുത്തു ചേട്ടത്തി .. മുഴുവനും ഉണ്ട് .ഞാൻ ഒന്ന് പോലും എടുത്തില്ല .നിന്നെ എനിക്ക് വിശ്വാസമില്ല .അളവ് പാത്രം എടുക്കു .ചേട്ടത്തി അളന്നു നോക്കിയപ്പോൾ പയറുമണി കുറവ് .'എടീ... കള്ളീ ... നീയെന്നെ പറ്റിച്ചു .പയറ് നീ കട്ട് തിന്നു ..ഇല്ല ചേട്ടത്തി... പയറ് മണി ഞാൻ എടുത്തിട്ടില്ല .സത്യം ..നീ നുണ പറയുകയാണ് ...അങ്ങനെപറഞ്ഞു കൊണ്ട് ചേട്ടത്തി അനിയത്തി പ്രാവിനെ കൊത്തി.. കൊത്തി...കൊന്നു ..എന്നെ പറ്റിച്ചതിനു നിനക്ക് ഇതാണ് ശിക്ഷ ..എന്ന് പറഞ്ഞു രോഷം അടക്കി .കുറെ ദിവസം കഴിഞ്ഞു .വീണ്ടും കുറെ പയർ മണികൾ കിട്ടി .ഒറ്റയ്ക്കു വറുത്തു തിന്നണം ,കൃത്യം ഒരു നാഴി പയർ മണികൾ വറുത്തു .വറുത്തു കഴിഞ്ഞു അളന്നു നോക്കി. അളന്നു നോക്കിയപ്പോൾ സംശയമായി .അളവിൽ കുറഞ്ഞു കാണുന്നു .വീണ്ടും അളന്നു .കുറവ് തന്നെ ...പയര് വറുകുമ്പോൾ കുറയുമെന്ന് അറിയില്ലായിരുന്നു കുറ്റബോധത്താൽ നിലവിളിച്ചു .. സത്യമെന്തെന്നറിയാതെൻറെ അനിയത്തിയെ ഞാൻ കൊത്തി കൊന്നു "പാവം അനിയത്തി പ്രാവ് "...

ഗുണ പാഠം എടുത്തു ചാട്ടം ആപത്തു്



സ്മൃതി എസ് സജി
IX B ഗവൺമെന്റ് എച്ച് .എസ്. പെരുമ്പഴൂതൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ