തുരത്തണം തുരത്തണം
ഈ ലോക മഹാമാരിയെ
തുരത്തണം തുരത്തണം
ഈ മഹാ വിപത്തിനെ
ഇരു കൈകളും വൃത്തിയായി കഴുകി
പൂർണ്ണ വ്യക്തിശുചിത്വത്തോടെ
നമുക്കൊന്നിച്ചകറ്റാം
ഈ ലോക വിപത്തിനെ
ഒന്നായിത്തന്നെ നാം ഓരോരുത്തരും
അവരവരുടെ വീടുകളിൽ തന്നെ
പലപല കളികൾ കളിച്ചും രസിച്ചും
സന്തോഷത്തോടെ വാഴേണം ഈ ഭൂമിയിൽ.
ഭയക്കേണ്ട കൊറോണ
കരുതലാണ് വേണ്ടത്
ഒന്നായി നിന്നും നാം തുരത്തണം കൊറോണയെ