പ്രകൃതി നീയെത്ര സുന്ദരം
പ്രകൃതി നീയെത്ര ധന്യ
ഇന്ന് ഞാനറിയുന്നു നിന്നെ
ഇന്ന് ഞാനോർക്കുന്നു നിന്നെ
ഇന്ന് നീ മലിനയല്ല ഖിന്നയല്ല
ശാപവാക്കേകുന്ന പാഴ്ജൻമമല്ല
ശബ്ദങ്ങളില്ല ഘോഷങ്ങളില്ല
വിഷപ്പുകയൂതുന്ന യന്ത്രങ്ങളില്ല
വീണ്ടുമുയരുന്നു കുയിലിന്റെ നാദം
വീണ്ടുമെൻ മുന്നിലെത്തുന്നു മയിലിന്റെ ന്യത്തം
കുത്തിപ്പായും പുഴയുടെ നാദം
പൂത്തുവിടരും പൂവിൻ ഗന്ധം
പ്രക്യതിക്കിത് രണ്ടാം ജൻമം
പാഠം പഠിക്കാത്ത മാനവവനെ
പാഠം പഠിപ്പിച്ചൊരണുവിൻ വിക്യതി..