ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും

കൊറോണയും  മനുഷ്യനും 

സന്തോഷത്തിൻ വീചികളിൽ  നീ
ഒരായിരം കണ്ണീർ പൂക്കൾ വാരി വിതറി 
ഹിന്ദുവെന്നില്ല, ക്രിസ്ത്യാനിയെ -
ന്നില്ല  മുസൽമാനെന്നില്ല........ 
നീ നിന്നുടെ  പ്രഹരശക്തിയേൽപ്പിച്ചു 
മാനവ രാശിതൻ മേലായി.. 
തൻ  ഉറ്റ  ബന്ധുക്കളെ 
ചൊല്ലി  വിതുമ്പിടുമീ  ലോകത്തിൽ 

അലർച്ചകളുടെയും  ഒരുപാട്  വേർപാടിന്റെയു-
മൊരു  മാരിപെയ്ത്തുമായി  നീ  വന്നു 
തൻ ഉറ്റ ബന്ധുക്കളെ പോലുമൊരു 
 നോക്കു കാണാതെയീ  ഭൂമിയിൽ നിന്ന്ബാഷ്പമായതെത്രപേർ.....? 
പിന്നെയും ദിനരാത്രങ്ങളിൽ.... 
ഒരു നോക്കു കാണാതെയൊരു വാക്കുമിണ്ടാതെ 
അപരിചിതമാം ലോകത്തേക്ക് മടങ്ങുന്നു...

പ്രകൃതിക്കുമേൽ  മനിതൻനേൽപ്പിക്കും 
ക്ഷതങ്ങൾ  തൻ കാൽപ്പാടുകളുടെ-
യുത്തരമല്ലോ  നീയും പിന്നെ  -
യീ  നഷ്ടപ്പെട്ട   ജീവനുകളും 
അനേകം  മാലാഖമാരുടെയും  ദൈവദൂതരുടെയും 
പ്രയത്നത്തിൻ ഫലമല്ലയോ 
നാം ഇന്നും അനുഭവിച്ചീടു-
മീയാരോഗ്യ ജീവിതം 

എങ്കിലും വേണമൊരല്പം സാമൂഹിക -
യകലവും, പ്രതിബദ്ധതയും, ശുചിത്വവു-
മൊന്നിച്ചു  നിന്നുകൊണ്ട് നമ്മൾ  കൊറോണയെ തുരത്തിടും 
ഇനിയും ഉയർത്തെഴുന്നേറ്റിടും നാം 
പ്രകൃതിയെ ചൂഷണം  ചെയ്യാതെയും 
കൈകോർക്കണം  നമ്മൾ  ലോക നന്മക്കും 
മനുഷ്യക്ഷേമത്തിനും 
നമിക്കുന്നു  നിൻ  മുൻപിൽ  ലോകമാമമ്മേ
കൈകൂപ്പുന്നു  നിൻ മുന്നിൽ  നല്ലൊരു നാളെക്കായി...... 

പാർവതി.  എസ്. ലാൽ
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത