കുട്ടികൾക്ക് സ്നേഹം നൽകും
അമ്മയാമത് ലേഖ ടീച്ചർ
അങ്കണവാടിയെ സ്വന്തം വീടായ്
പരിപാലിക്കും വീട്ടമ്മ.
ഓടി ചാടിക്കളിച്ചും ചിരിക്കു മാ .....
കുഞ്ഞുങ്ങൾക്കൊരു കളിവീട്
സ്നേഹം വിളമ്പുമാ കളി വീട്ടിൽ
സന്തോഷത്താൽ ചോറൂണ്.
പാറിടുന്നൊരു ശലഭ കൂട്ടവും
കാറ്റ ത്താടും വൃക്ഷലതാതിയും
സാങ്കല്പികമാം കഥാപാത്രങ്ങളും
ചേർന്നിടും നല്ലൊരു കൂട്ടായമ.
നമ്മുടെ പഞ്ചായത്തിലെ
മികച്ച അങ്കണവാടിയാ മതിൽ
കുട്ടികൾക്കു മായമ്മക്കും
മാതാക്കൾക്കും
സ്നേഹമൂട്ടി മികച്ച ടീച്ചർ പരിപാലിക്കും.
വിശേഷമാം പല ദിനങ്ങളിലും
പ്രമുഖരാം പല പ്രാസംഗിക രെ
.ആ ദിനത്തിൻ വിശേഷതയെ
വിവരിക്കാനായ് ക്ഷണിച്ചിടും.
ഉച്ചയുറക്കം കഴിഞ്ഞാലുടനെ
മണി മണി മണിയടിച്ചുണർത്തിടും
ആഹാ ! എന്തൊരു രസമാണിവിടെ
കളിച്ചു നടന്നു പഠിച്ചീടാൻ.. .......
ശുഭം.