ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/*ശുചിത്വം*
*ശുചിത്വം*
ശുചിത്വം പലതരത്തിൽ ഉണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം, വിവരശുചിത്വം മുതലായവ. നാം സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളിൽ ഒന്നാണ് ശുചിത്വം. അവ കൃത്യമായി പാലിച്ചാൽ പല പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. കൂടെകൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുന്നതും, എന്നും രണ്ടു നേരം സോപ്പുപയോഗിച്ചു കുളിക്കുന്നതും, ധരിക്കുന്ന വസ്ത്രങ്ങൾ കഴുകുന്നതും, വീട് തൂക്കുന്നതും, നിലം തുടയ്ക്കുന്നതും, ജനലിലും ചുമരുകളിലുമുള്ള ചിലന്തി വല നീക്കം ചെയ്യുന്നത് എന്നിവയാണ് വ്യക്തി ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ലോകമാകമാനം അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കോവിഡ് 19 എന്ന രോഗം. അതിനു കാരണം കൊറോണ എന്ന വൈറസാണ്. കൊറോണ വൈറസിനെ നമ്മിൽ നിന്ന് അകറ്റിനിർത്താനുള്ള ഒരു പ്രധാന ഉപാധിയാണ് വ്യക്തി ശുചിത്വം. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ എന്ന മഹാരാജ്യം ഒരു പരിധി വരെ ഈ രോഗത്തിന്റെ വ്യാപനത്തെ തടഞ്ഞു നിർത്താൻ സഹായിക്കുന്നത് വ്യക്തി ശുചിത്വം മൂലമാണ്. ലോകത്ത് ഓരോ ദിവസവും കൊറോണ മൂലം മരണം 10,000 - ങ്ങളായി ഉയർന്നുവരികയാണ്. എന്നാൽ ഇതിനെക്കുറിച്ചു ഓർത്തു ഭയക്കേണ്ട ഒരു ആവശ്യവുമില്ല. വ്യക്തി ശുചിത്വം പാലിച്ചു കൊണ്ടുള്ള ജാഗ്രത മാത്രം മതി. കൊറോണ വൈറസ് അഥവാ കോവിഡ് 19 നെതിരെ പോരാടാനുള്ള ശക്തിയുള്ള ഒരു ആയുധമാണ് ശുചിത്വം. കൂടെകൂടെ സോപ്പിട്ട് കൈ കഴുകുക, പൊതു സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. ജനക്കൂട്ടങ്ങളിൽ നിന്നു മാറിനിൽകുക. വളരെ അത്യാവശ്യങ്ങൾക്കു മാത്രം പുറത്തുപോകുക. അതും മാസ്ക് ധരിച്ചുകൊണ്ട്. പുറത്തു പോയി വന്നാൽ ഉടൻ ആ വസ്ത്രം സോപ്പിട്ട് കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. കാരണം ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. കണ്ണിലും മൂക്കിലും എപ്പോഴും തൊടരുത്, പ്രത്യേകിച്ച് കഴുകാത്ത കൈകൊണ്ട്. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. പാദരക്ഷകൾ ഉപയോഗിക്കുക കോവിഡ് 19 -ഇന്റെ വ്യാപനം തടയാൻ വേണ്ടി ആരോഗ്യ പ്രവർത്തകരും പോലീസുകാരും വളരെ അധികം കഷ്‌ടപ്പെടുന്നുണ്ട്. അതു നമ്മളെ രക്ഷിക്കാനായി അവർ നമ്മെ നല്ല രീതിയിൽ സഹായിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച കോവിഡ് 19, ഇപ്പോൾ ലോകമെമ്പാടും അതിന്റെ കീഴിൽ ഭയപ്പെട്ടിരിക്കുന്നു. വികസിത രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, യൂറോപ്പ്, ഇറ്റലി തുടങ്ങിയവ പോലും ഇന്ത്യയ്ക്കു മുൻപിൽ സഹായം അപേക്ഷിക്കുന്നു. അതിനു കാരണം ഇന്ത്യക്കാരുടെ അച്ചടക്ക ബോധവും വ്യക്തി ശുചിത്വവും ആരോഗ്യപ്രവത്തകരുടെ നല്ല പ്രവത്തനങ്ങളുമാണ് കാരണം. ലക്ഷകണക്കിന് ജനങ്ങൾ ആണ് കോവിഡ് 19 എന്ന രോഗത്തിന് ഇരയായിരുക്കുന്നത്. ഇതിനിടയിൽ ചില വിവര ശുചിത്വം ഇല്ലാത്തവർ ജനങ്ങൾക്കു വ്യാജ വാർത്തകളും സന്ദേശങ്ങളും നൽകി ഭയപ്പെടുത്തുന്നു. ജനങ്ങളെ ഭീതിപ്പെടുത്തുന്നതിനു പകരം രോഗം നമുക്ക് എങ്ങനെ പകരാതിരിക്കാം, എന്തൊക്കെ ജാഗ്രതകൾ എടുക്കാം, അതിനെതിരെ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം എന്നു ജനങ്ങളെ ശരിയായ രീതിയിൽ മനസിലാക്കി കൊടുക്കുക എന്നതാണ് വിവര ശുചിത്വം കൊണ്ടുദ്ദേശിക്കുന്നത്.
നമുക്ക് ഒരുമിച്ച് നിന്ന് വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കാം......
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |