ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ആഘോഷമില്ലാത്തവർക്കൊപ്പം ക്രിസ്തുമസ് സ്നേഹം പങ്കിട്ട്....

ക്രിസ്മസ് ആഘോഷം ....

സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ. വാളക്കാട് പ്രവർത്തിക്കുന്ന 'സ്നേഹതീരം' ബഡ്സ് റീഹാബിലിറ്റേഷൻ സെൻററിലെ ഓട്ടിസവും ബുദ്ധിമാന്ദ്യവും ബാധിച്ച കുട്ടികൾക്കൊപ്പമാണ് കുട്ടികൾക്രിസ്തുമസ് ആഘോഷിച്ചത്. അവിടത്തെ കുട്ടികൾക്ക് ഉപയോഗിക്കാനായി വീൽചെയർ സമ്മാനിച്ചു. സ്കൂളിൽ നടപ്പിലാക്കി വരുന്ന 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച തുകയും പഴയ വർത്തമാനപത്രങ്ങൾ വിറ്റുകിട്ടിയതുമായ തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്. ആഘോഷത്തിന്റെ ഭാഗമായി കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ബഡ്സ് സ്കൂളിനു വേണ്ടി മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മത്തിൽ നിന്ന് വീൽചെയർ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കേക്ക് മുറിച്ചു കൊണ്ട് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാ ദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻബാബു, പഞ്ചായത്തംഗങ്ങളായ ജയശ്രീ, സിനി, സിമി, മിനി, ഷീബ സ്കൂൾ പിറ്റിഎ പ്രസിഡന്റ് കെ.ജെ.രവികുമാർ, വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷൈനി, ചിറയടി ബാബു, ബഡ്സ് സ്കൂൾ അധ്യാപകരായ സുനിത, രമണി എന്നിവർ സംബന്ധിച്ചു.

ഒത്തിരി സ്നേഹത്തോടെ ഇത്തിരി ദൂരത്തുനിന്നും ..........
ഒത്തിരി സ്നേഹത്തോടെ ഇത്തിരി ദൂരത്തുനിന്നും ...........