അവനവഞ്ചേരി വിദ്യാലയം
അവനവഞ്ചേരിയിലാദ്യമായി
അറിവുപകരാനായ് ഞാനുമെത്തി
അകതാരിലാമോദം പെയ്തിറങ്ങി
അധികയോഗ്യത സ്ഥാനമാനം
പുറമേയ്‌ക്കു ശാന്തത തോന്നീടുമീ
പുരമുത്തശ്ശി പ്രൗഢിയോടെ
പ്രഥമാധ്യാപിക ശാന്തമായി
പ്രഥമദൃഷ്ട്യാ തന്നെ സ്വീകരിച്ചു .
ആണ്ടവസാനമായതിനാൽ
ക്ലാസ് ചാർജില്ലാ , പീരീഡ് കമ്മി
യാത്രയോ ഭയങ്കരം , വീടും പറമ്പും
പകൽവെളിച്ചത്തിലെനിക്കന്യമായി .
ആദ്യ സ്റ്റാഫോ അറുപത്തിൽകൂടുതൽ
അയൽവാസികളേറെപേരും
അറുപതു നാഴിക താണ്ടിയെത്തുന്നോർ
വിരളമായത്രേ സ്കൂളിലുള്ളു .
സ്കൂളിലോ സൗകര്യമേറെയുണ്ട്
ലൈബ്രറി തന്നെ പുസ്തകാരാമവും
നിരവധി മത്സരം വാരം തോറും
പ്രതിഭകൾ മിന്നിത്തിളങ്ങിടുന്നു
എസ്.പി.സി , ജെ.ആർ.സി , ഗൈഡുമുണ്ട്
ആതുരശ്രുശ്രുഷയ്ക്ക് നഴ്‌സുമുണ്ട്
ടൂറുണ്ട് ,കൃഷിയുണ്ട് പൂവമ്പാറ -
യറിന്റെ കരയിടിയാതെ നോക്കലുണ്ട്
കർണത്തിനാമോദം നൽകിടും മട്ടിൽ
ഉച്ചയ്ക്ക് വിദ്യാവാണി വേറെയുണ്ട്
ക്ലാസ്സടിസ്ഥാനത്തിൽ മാറ്റുരച്ചീടുന്ന
റേഡിയോ ക്ലബ് സ്കൂളിനഭിമാനം
പണികൾ പലതും മുറപോലെയിവിടെ
പതിവുകൾ തെറ്റാതെ ചെയ്തിടുന്നു
ഉച്ചയ്ക്ക് ഊണ് ,കാപ്പി , മുട്ട ,പാൽ
ചിക്കനും ചീനിയും വല്ലപ്പോഴും
'ഹരിതവിദ്യാലയം' സെക്കന്റ് ഓഡിഷൻ
സന്ദർശനം വൈകാതുണ്ടാകുമേ .
മെച്ചമാക്കീടണം ഫസ്റ്റ് വാങ്ങീടണം
പതിനഞ്ചു ലക്ഷവുമൊപ്പിക്കണം .
(ജയശ്രീ എസ് അദ്ധ്യാപിക)