ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/കൗൺസിലിങ് റൂം
അമർ മറ്റേർണിറ്റി ആൻഡ് ഫെർട്ടിലിറ്റി സെന്റർ എം ഡി യായ ഡോക്ടർ രാധാകൃഷ്ണൻ നായർ സ്കൂളിന് വേണ്ടി ഒരു നേഴ്സ് റൂം സംഭാവന നൽകുകയുണ്ടായി . 2017 മുതൽ ഈ നേഴ്സ് റൂമിലെ സൗകര്യങ്ങൾ കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട് .ശാരീരിക അവശതയുള്ള കുട്ടികൾക്ക് കിടക്കാനായി ഒരു ബെഡും ഈ നേഴ്സ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട് .ഈ റൂമിൽ കുട്ടികൾക്ക് അവശ്യം വേണ്ട മരുന്നുകൾ ,ഫസ്റ്റ് എയ്ഡ്ബോക്സ് എന്നിവ തയ്യാറാക്കിയിട്ടുണ്ട് .പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യം നഴ്സിംഗ് റൂമിലുണ്ട്.എല്ലാ തിങ്കളാഴ്ചകളിലും വിതരണം ചെയ്യുവാനുള്ള അയൺ ഫോളിക് ആസിഡ് ഗുളികകളും ഈ നേഴ്സ് റൂമിൽ വൃത്തിയായി സൂക്ഷിക്കുന്നു .ഈ വർഷം മുതൽ ഈ റൂം കൗൺസിലിങ് റൂം ആയി കൂടി ആണ് ഉപയോഗിക്കുന്നത് . കുട്ടികൾ നേരിടുന്ന വൈകാരിക, മാനസിക,സാമൂഹിക, പെരുമാറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി കുട്ടികളുടെ മാനസികവും സാമൂഹികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ഗവൺമെന്റ്.എച്ച്. എസ്. അവനവഞ്ചേരിയിൽ കൗൺസിലിംഗ് റൂം പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകുക വഴി അവരെ നേർ ധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു. ഒരു കൗൺസിലറുടെ സേവനം സ്കൂളിൽ എപ്പോഴും ലഭ്യമാണ്. കുട്ടികൾക്ക് അക്കാദമികമായ പിന്തുണയും അതുപോലെതന്നെ കരിയർ, പേഴ്സണൽ സാമൂഹികം എന്നിങ്ങനെ വിവിധ മേഖലകളിൽ ഊന്നിയുള്ള കൗൺസിലിംഗും ലഭ്യമാണ്. അധ്യാപകർക്ക്കുട്ടികളോട് എംപതിയോടും സൗഹൃദപരമായും വ്യത്യസ്തത മനസ്സിലാക്കിയും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനുള്ള പിന്തുണയും കൗൺസിലറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. കുട്ടികൾക്ക് പ്രത്യേകിച്ച് പത്താംതരത്തിലെ വിദ്യാർഥികൾക്ക് അക്കാദമിക ഗൈഡൻസും നൽകിവരുന്നുണ്ട്. അതോടൊപ്പം കുട്ടികൾ അനുഭവിക്കുന്ന വിവിധ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നു. കൂട്ടുകാരുമായോ കുടുംബപരമായോ മാനസികമായോ ശാരീരികമായോ മറ്റേതെങ്കിലും വിധത്തിലോ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വേണ്ട കൗൺസിലിംഗ് സമയത്തിനും സന്ദർഭത്തിനും ആവശ്യത്തിനും അനുയോജ്യമായി ലഭ്യമാക്കി വരുന്നു. രക്ഷകർത്താക്കൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നുണ്ട്. ഈ കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക,പെരുമാറ്റ പ്രശ്നങ്ങൾ മനസ്സിലാക്കി യഥാവിധിയുള്ള കൗൺസിലിംഗ് നടത്തിവരുന്നു. വലിയ ഗ്രൂപ്പിന് കൗൺസിലിംഗ് നൽകേണ്ടപ്പോൾ സ്കൂൾ ഹാൾ പ്രയോജനപ്പെടുത്തുന്നു. അല്ലാത്തപക്ഷം കൗൺസിലിംഗ് റൂം പ്രയോജനപ്പെടുത്തുന്നു. ഓൺലൈൻ സേവനങ്ങളും കുട്ടികൾക്കുമൊപ്പം രക്ഷിതാക്കൾക്കും ലഭ്യമാക്കി വരുന്നുണ്ട്.കൗൺസിലർ ആയി നമ്മുടെ സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് കോലിയക്കോട് സ്വദേശിയായ ആതിര എം ജെ ആണ്