ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/മറ്റ്ക്ലബ്ബുകൾ-17
2018-19
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ജല ക്ലബ്
ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്‌ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു. ഇവിടെ ക്ലിക്ക് ചെയ്യു
ശുചിത്വ മിഷൻ ബോധവത്കരണ ക്ലാസ് നടത്തി
ലഹരി വിരുദ്ധ ക്ലബ്
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനവുമായി ബന്ധപെട്ടു റാലികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് വായിക്കുക
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്ബിൽ അമ്പതു അംഗങ്ങൾ ഉണ്ട്. എല്ലാ ആഴ്ചയിലും ആറു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അയൺ ഗുളികകൾ നൽകുന്നു. പോഷക ഘടകങ്ങളുടെയും ജലത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സഹായിക്കുന്ന വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിക്കുന്നു. ലഹരി വസ്തുക്കൾ ശരീരത്തെയും മനസ്സിനെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് വീഡിയോ ക്ലിപ്പിന്റെ സഹായത്തോടെ ബോധവത്കരണം നടത്തി.ഇതിന് നേതൃത്വം നൽകുന്നത് ജിഹാമി ടീച്ചറാണ്.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീസത്യസായിസേവാ ഓർഗനൈസഷൻ 20 /7/2018 2 മണിമുതൽ 3.30 വരെ ഹൈസ്കൂൾ കുട്ടികൾക്കായി ഒരു പ്രബന്ധ മത്സരം ഇംഗിഷിലും മലയാളത്തിലും നടത്തുകയുണ്ടായി , 48 കുട്ടികൾ പങ്കെടുത്തു .കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താനായിട്ടുള്ള ഒരു വിഷയമാണ് നൽകിയത്. വിഷയമാണ് "യു ർ ദി മാസ്റ്റർ ഓഫ് യുവർ ഹാബിറ്റ്‌സ് ".
ഐ റ്റി ക്ലബ്
ഐ റ്റി ക്ലബിലെയും ലിറ്റിൽ കൈറ്റ്സ്സിലേയും അംഗങ്ങൾ ചേർന്ന് ഹൈടെക് പരിപാലനവും ഐ റ്റി ലാബ് പരിപാലനവും നടത്തി വരുന്നു. കൂടാതെ ഈ ക്ലബ്ബുമായി ബന്ധമുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് നേതൃത്വം നൽകുന്നത് എസ് ഐ ടി സി ആയ നീന ടീച്ചറാണ്.
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും മറ്റു പാഠ്യതര പ്രവത്തനങ്ങളും നടത്തി വരുന്നു.
ഇവ കൂടാതെ അറബിക് ക്ലബ്, ഇക്കോ ക്ലബ്, എനർജി ക്ലബ്, ബയോഡൈവേസിറ്റി ക്ലബ്, സൗഹൃദ ക്ലബ് എന്നിവയും സ്കൂളിലുണ്ട്.