ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈകാലവും

അതിജീവിക്കാം ഈകാലവും

ലോക്ക് ഡൌൺ തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തിനാല് ദിവസം പിന്നിടുന്നു.ആർപ്പുവികളാലും ആരവങ്ങളാലും മുങ്ങിയ പൂരപ്പറമ്പുകൾ കാണാനേ ഇല്ല. വഴിയോരങ്ങൾ വിജനമാണ്. ആവശ്യത്തിന് മാത്രമേ ജനം പുറത്തിറങ്ങാറുള്ളു. ഇതിനിടയിൽ പെടാപ്പാട്പെട്ട് അഹോരാത്രം കൈമെയ്‌ മറന്ന് സാമൂഹ്യസേവനത്തിനായി ഒറ്റകെട്ടായി നിൽക്കുന്ന ആരോഗ്യപ്രവർത്തകരും പോലീസും .. അമേരിക്ക പോലെ ഒട്ടേറെ രാജ്യങ്ങളും ആ വൈറസിന് മുമ്പിൽ പകച്ചുപോയി. മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന കാലം. അങ്ങനെ ഇരിക്കെയാണ് ആകാശത്തിലൂടെ വട്ടമിട്ടു പറക്കുന്ന ഡ്രോൺ ആ കാഴ്ച്ച കണ്ടത് ..ഒരു വനിത പിന്നെ കുറച്ചാളുകളും. വനിതയുടെ കൈയിൽ ഒരു പൊതിയുണ്ട്.വഴിയരികിൽ വിശന്നിരിക്കുന്ന ജീവികൾക്ക് ആഹാരം നൽകുക ആയിരുന്നു ആ വനിത. നമ്മുടെ സഹജീവികളെ കൂടി നമ്മോട് ചേർത്ത് നിർത്തിയ ആ വനിതയുടെ പ്രവർത്തനം എത്ര മഹത്തരമാണ്. സമ്പത്തിനേക്കാൾ വലുത് മനുഷ്യത്തമാണ് എന്ന് നാം തെളിയിച്ചു കഴിഞ്ഞു.ഈ ലോക്ക് ഡൌൺ കാലം സഹജീവികളെ സ്നേഹിച്ചും സഹായിച്ചും ആണ് തീർക്കേണ്ടത് എന്ന് ആ വനിത നമ്മോട് പറയാതെ പറയുക ആണ് വഴിയരികിൽ വിശന്നു വലയുന്ന മനുഷ്യർക്കും ജീവികൾക്കും ആഹാരമേകി ഈ ലോക്ക് ഡൌൺ കാലം നമ്മുക്ക് സുവർണ്ണ കാലമാക്കാം . ലെറ്റസ്‌ ബ്രേക്ക്‌ ദി ചെയിൻ ...

അഭയ് കൃഷ്ണൻ. കെ
6-A ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം